ഹരിതസേന സ്‌കോളർഷിപ്പ്- ഇക്കോ സെൻസ് പദ്ധതി:മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  

 മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കിയ വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പ്-ഇക്കോ സെൻസ് പദ്ധതിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കാരന്തൂർ മർകസ് ഗേൾസ് ഹൈസ്‌കൂളിന് പുരസ്ക‌ാരം സമ്മാനിച്ചു.

കുന്ദമംഗലം സാംസ്‌കാരിക നിലയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് പുരസ്‌കാരം നൽകി. മർകസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികളായ അമീന വി കെ, ആഇശ ലാമിയ, പ്രധാനാധ്യാപകൻ നിയാസ് ചോല എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.

വിദ്യാർഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും സൃഷ്ടിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കിവരുന്ന വിദ്യാലയമാണ് കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ. വിവിധ പാഴ്വസ്തുക്കൾ ഉപയോഗിച്ച് പൂന്തോട്ട നിർമാണവും ഔഷധോദ്യാനവും സ്കൂ‌ളിൽ സംവിധാനിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായും ഇവിടെ മാർഗങ്ങളുണ്ട്. മർകസ് ഗേൾസ് ഹൈസ്‌കൂളിൻ്റെ ഇത്തരം മികവുകളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

ഫോട്ടോ: മികച്ച സ്കൂളിനുള്ള ഹരിതസേന സ്കോളർഷിപ്പ് പുരസ്കാരം കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സിവി സിംജിത്തിൽ നിന്ന് മർകസ് ഗേൾസ് ഹൈസ്കൂൾ അധ്യാപകരും വിദ്യാർഥികളും ഏറ്റുവാങ്ങുന്നു.

Hot this week

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29 ന്

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ...

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

 കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ...

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം...

Topics

അമേരിക്കയിലെ മലയാളി സിസ്റ്റേഴ്സിന്റെ ചരിത്രപരമായ ഒത്തുചേരൽ ചിക്കാഗോയിൽ ഏപ്രിൽ 17, 18 തീയതികളിൽ

സിറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ  'ഓൾ...

പഠനാരംഭം കുറിച്ച് കുരുന്നുകൾ;മർകസ് അലിഫ് ഡേ വർണാഭമായി

മദ്റസ പ്രവേശനോത്സവത്തിന് മുന്നോടിയായി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ മർകസിൽ സംഘടിപ്പിച്ച 'അലിഫ്...

കാർഷിക സെമിനാർ സംഘടിപ്പിച്ച് ഇസാഫ് കോ- ഓപ്പറേറ്റീവ്

ലോക ജലദിനത്തോടനുബന്ധിച്ച് ഇസാഫ് കോ-ഓപ്പറേറ്റീവും തൃശ്ശൂർ ഫിഷ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും...
spot_img

Related Articles

Popular Categories

spot_img