വനിതാദിനത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിന് തുടക്കം കുറിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

കാല്‍പ്പന്തുകളിയില്‍ വിസ്മയം തീര്‍ക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ വനിതാഭിന്നശേഷിക്കാര്‍ ഒരുങ്ങുന്നു.  അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സെന്ററിലെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ടീമിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയൊരു ചുവടുവയ്പിലേയ്ക്ക് സെന്റര്‍ കടക്കുന്നത്.  ആദ്യവനിതാ ടീമിന്റെ പരിശീലനത്തിന് ജി.വി രാജാ അവാര്‍ഡ് ജേതാവും ഫുട്‌ബോള്‍ താരവുമായ എസ്. ലളിത കിക് ഓഫ് ചെയ്ത് തുടക്കം കുറിച്ചു.

 ഡിഫറന്റ് ആര്‍ട് സെന്ററിലെ ടര്‍ഫില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ അടിസ്ഥാന പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാനും അവര്‍ മറന്നില്ല.  തുടര്‍ന്ന് നടന്ന വനിതാ ദിനാഘോഷം അവര്‍ ഉദ്ഘാടനം ചെയ്തു.  ഭിന്നശേഷിക്കുട്ടികള്‍ക്ക്  കായികപരവും കലാപരവുമായ കഴിവുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ പൂര്‍ണമായും ആ കടമ നിര്‍വഹിച്ചുവരികയാണെന്നും അവര്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു.  

ഡിഫറന്റ് ആര്‍ട് സെന്ററിലെ പുരുഷവിഭാഗത്തിന് നിലവില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കി വരികയാണ്.  ജിബ്രാള്‍ട്ടസര്‍ സ്വദേശി ജോയല്‍ ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്.  ഇതിനോടകം നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് കുട്ടികള്‍ വിജയം കൈവരിച്ചിട്ടുണ്ട്.  ആ നിലയിലേയ്ക്ക് പെണ്‍കുട്ടികളെയും ഫുട്‌ബോള്‍ രംഗത്തേയ്ക്ക് ഉയര്‍ത്തുവാനാണ് വനിതാ ദിനത്തില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.  ചടങ്ങില്‍ ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ കുമാര്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ കലാപരിപാടികളും അരങ്ങേറി.

Hot this week

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക...

ഐസ്  കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ്...

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ 'ഗോപിയോ' (Global Organization of People...

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

രണ്ട് കള്ളപ്പണം വെളുപ്പിക്കൽ  കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന...

അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ്...

Topics

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ, അമേരിക്കയെ...

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ  വാർഷിക പൊതുയോഗം നടത്തി

ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ...

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ...
spot_img

Related Articles

Popular Categories

spot_img