ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ ‘ഗോപിയോ’ (Global Organization of People of Indian Origin) ഡാളസ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 2026 മാർച്ച് 29 ഞായറാഴ്ച വൈകീട്ടി2:30 നു ഡാളസിലെ ഭാരതീയ നിവാസിൽ നടന്ന പരിപാടി, നോർത്ത് ടെക്സസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലായി മാറി.

ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ ഡി.സി. മഞ്ജുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭാരതവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡാളസ്-ഫോർട്ട് വർത്ത് (DFW) മേഖലയിലെ ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രൊഫഷണൽ നേതൃത്വത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ പാലമായി മാറാൻ പ്രവാസികൾക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക പ്രൊഫഷണലുകളെയും സംരംഭകരെയും ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ഡാളസ് ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാപ്റ്റർ പ്രസിഡന്റ് മുത്തു മുതലിയാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിനോദ് മണി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുക.അന്താരാഷ്ട്ര ഗോപിയോ ശൃംഖലയുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുക.വിവിധ തൊഴിൽ മേഖലകളിലുള്ളവർ തമ്മിൽ അറിവുകളും സഹകരണവും പങ്കുവെക്കുക.പ്രൊഫഷണലുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുക.സമൂഹത്തിന് സേവനം നൽകാനുള്ള അവസരങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുക.തുടങ്ങിയ  അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്,

“വ്യക്തികളുടെ ഒരു കൂട്ടായ്മ എന്നതിലുപരി, അന്താരാഷ്ട്ര തലത്തിൽ നയരൂപീകരണത്തിലും ബിസിനസ്സിലും സാംസ്കാരിക കൈമാറ്റത്തിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ശൃംഖലയായി നാം മാറുകയാണ്,” എന്ന് ഗോപിയോ ഡാളസ് ടീം വ്യക്തമാക്കി. 35 മില്യനോളം വരുന്ന ആഗോള ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുന്ന പക്ഷപാതരഹിതവും മതേതരവുമായ സംഘടനയാണ് ഗോപിയോ.

ഉച്ചയ്ക്ക് 2:30 മുതൽ 5:00 വരെ നടന്ന ചടങ്ങിൽ പ്രമുഖ പ്രൊഫഷണലുകൾ, കമ്മ്യൂണിറ്റി നേതാക്കളായ സണ്ണി മാളിയേക്കൽ (ഇന്ത്യൻ പ്രസ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ്), സ്റ്റാർ ലൈൻ സജി (ഐ.പി.സി.എൻ.എ പ്രസിഡന്റ്), രജു തരകൻ (എക്സ്പ്രസ്സ് ഹെറാൾഡ്), തോമസ് ചിറമേൽ (ഡി മലയാളി), ഷിജു അബ്രഹാം (ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ്) തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഡാളസ് ചാപ്റ്റർ കോഡിനേറ്റർ പാട്രിഷ്യ ഉമാശങ്കർ പ്രസ്സ് മീറ്റിന് നേതൃത്വം നൽകി.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img