‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ‘ടിക്കി ടാക്ക’. തന്റെ ‘കെജിഎഫ്’ എന്നാണ് ആസിഫ് അലി ഈ ചിത്രത്തെ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ഇതോടെ സിനിമയുടെ ഹൈപ്പ് ഏറി. വമ്പൻ ട്രാൻസ്‌ഫോർമേഷനാണ് ഈ ചിത്രത്തിനായി നടൻ നടത്തിയത്. ഇപ്പോഴിതാ സിനിമയെപ്പറ്റി മനസുതുറന്നിരിക്കുകയാണ് ആസിഫ്.

“ഒരു മാസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. അതോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകും. ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ ഫൈറ്റ് ചെയ്യുന്നത് ‘ടിക്കി ടാക്ക’യിലാണ്,” ആസിഫ് അലി പറഞ്ഞു. സിനിമയിൽ ക്യാമിയോ വേഷങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘സർപ്രൈസ് അല്ലെ, അതങ്ങനെയിരിക്കട്ടെ’ എന്നായിരുന്നു മറുപടി.

നേരത്തെ, ആസിഫിന്റെ ജന്മദിനം പ്രമാണിച്ച് സിനിമയുടെ ഒരു പ്രൊമോഷണൽ വീഡിയോ പുറത്തിറക്കിയിരുന്നു. മാസ് ഗെറ്റപ്പിൽ ആസിഫിനെ അവതരിപ്പിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജോൺ ഡെൻവർ എന്നാണ് ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പേര്.

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്‌ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രാണ് ‘ടിക്കി ടാക്ക’. ആസിഫിന് പുറമേ നസ്‌ലൻ, ലുക്മാന്‍ അവറാന്‍, വാമിഖ ഗബ്ബി, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇന്തോനേഷ്യൻ ഫൈറ്റ് മാസ്റ്റർ ഉദേ നൻസ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. രവി ബസ്രുർ ആണ് സംഗീതം. സോണി സെബാൻ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമാണം.

Hot this week

‘ജന നായക’ന് അപ്രതീക്ഷിത തിരിച്ചടി; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കി

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ്‌ ചിത്രം 'ജന...

ടി20 ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ക്രെഡിറ്റ് ഇതിഹാസങ്ങൾക്ക് സമർപ്പിച്ച് കോച്ച് ഗംഭീർ; ക്യാപ്റ്റൻ സൂര്യക്കും പ്രത്യേക അഭിനന്ദനം

 ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും...

പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ...

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ',...

Topics

പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ...

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി...

സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം എഫ്‌ബിഐ  ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു

ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ...
spot_img

Related Articles

Popular Categories

spot_img