കേരള കോളേജ് പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾ വിജയവുമായി മുന്നേറി. കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെയും, നാട്ടിക ശ്രീനാരായണ കോളേജ് അങ്കമാലി ഫിസാറ്റിനെയും, കൊച്ചി കുസാറ്റ് കൊച്ചി ടോക് എച്ചിനെയുമാണ് തോൽപ്പിച്ചത്. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ശ്രീഹരി ആർ (60), ആദിത്യൻ അനൂപ് (55), ഡിയോൺ ഷാജി (49) എന്നിവരുടെ മികച്ച ഇന്നിങ്സുകളാണ് മുത്തൂറ്റിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദിശങ്കരയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിലും ആവർത്തിച്ച ഡിയോൺ ഷാജിയുടെ ഓൾറൗണ്ട് പ്രകടനമാണ് മുത്തൂറ്റിന് തകർപ്പൻ വിജയം സമ്മാനിച്ചത്. നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഡിയോൺ നേടിയത്. അഞ്ച് ബാറ്റർമാരെയും ഡിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ആദിശങ്കരയ്ക്ക് വേണ്ടി എസ്. ഭരത് 45-ഉം ഡി. നിരഞ്ജൻ 50-ഉം റൺസെടുത്തു.

രണ്ടാം മത്സരത്തിൽ ഫിസാറ്റ് അങ്കമാലിക്കെതിരെ ശ്രീനാരായണ കോളേജ് നാട്ടിക പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഫിസാറ്റ് 12.1 ഓവറിൽ 81 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അഖിൽ രഞ്ജന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാനു ഷായുടെയും പ്രകടനമാണ് ഫിസാറ്റിന്റെ സ്കോർ 81-ൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീനാരായണ കോളേജ് 7.2 ഓവറിൽ ലക്ഷ്യത്തിലെത്തി. പ്രയാഗ് ചന്ദ്രൻ 54-ഉം ഷാനു ഷാ 21 റൺസും നേടി പുറത്താകാതെ നിന്നു.

മറ്റൊരു മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടോക് എച്ച് കൊച്ചി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. 36 റൺസെടുത്ത ഫിദാൻ അമീറാണ് ടോക് എച്ചിന്റെ ടോപ് സ്കോറർ. കുസാറ്റിന് വേണ്ടി അഭിദേവ് സാബുവും ആശിഷ് പൻശോത്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുസാറ്റിന് 71 റൺസുമായി പുറത്താകാതെ നിന്ന എ.എ. അക്ഷയിന്റെ പ്രകടനമാണ് അനായാസ വിജയമൊരുക്കിയത്. 32 പന്തിൽ ഒൻപത് ഫോറും അഞ്ച് സിക്സുമടക്കമാണ് അക്ഷയ് 71 റൺസെടുത്തത്. 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കുസാറ്റ് ലക്ഷ്യത്തിലെത്തി.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img