കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

 കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളേജ് അസ്മാബി കോളേജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെയുമാണ് തോൽപ്പിച്ചത്.

ആദ്യ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് നാല് വിക്കറ്റിനാണ് കൊടുങ്ങല്ലൂർ അസ്മാബി കോളേജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളേജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു. 40 പന്തുകളിൽ 51 റൺസെടുത്ത അനയ് മാത്രമാണ് അസ്മാബി കോളേജിന് വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂമാൻ കോളേജ് 17 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കെസിഎൽ (KCL) താരവും കേരള അണ്ടർ 19 ടീമംഗവുമായ ജോബിൻ ജോബിയാണ് ന്യൂമാൻ കോളേജിന്റെ ടോപ് സ്കോറർ. ജോബിൻ 27ഉം അനിൻ വർഗീസ് 23ഉം റൺസെടുത്തു.

രണ്ടാം മത്സരത്തിൽ കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെന്റ് ഗിറ്റ്സ് കോളേജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. 24 റൺസെടുത്ത ക്യാപ്റ്റൻ അമീർ കൈസെ ആണ് സെന്റ് ഗിറ്റ്സിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് 15.3 ഓവറിൽ വിജയം സ്വന്തമാക്കി. 49 റൺസെടുത്ത ഡി നിരഞ്ജന്റെയും 44 റൺസെടുത്ത എസ് ഭരതിന്റെയും ഇന്നിങ്സുകളാണ് ആദിശങ്കരയ്ക്ക് അനായാസ വിജയം ഒരുക്കിയത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img