മാധ്യമസ്വാതന്ത്ര്യവും ഡിജിറ്റൽ വെല്ലുവിളികളും; ഡാളസിൽ ഷാജൻ സ്കറിയയുമായി സംവദിച്ച് പ്രവാസി മലയാളി സമൂഹം

 നോർത്ത് ടെക്സസിലെ പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  സംഘടിപ്പിച്ച “ആഘോഷിക്കാം, ഒത്തുചേരാം” എന്ന പ്രത്യേക പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാർലൻഡിലെ കെ.ഇ.എ ഇവന്റ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകനും ‘മറുനാടൻ മലയാളി’യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്കറിയ മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സജീവമായ ചർച്ചകൾ നടന്നു.

ഡോ. അഞ്ജു ബിജിലി എംസിയായി പരിപാടികൾ നിയന്ത്രിച്ചു.ആൾസ്റ്ററിന്റെ  ഗാനാ ലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഡി മലയാളി ചീഫ് എഡിറ്റർ പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.തുടർന്ന് ലാലി ജോസഫിന്റെ മനോഹരമായ ഗാനം സദസ്സിനെ ഹർഷ പുളകിതമാക്കി . ഐപിസിഎൻടി ഭാരവാഹികളെ സിജു വി. ജോർജും, ഡി-മലയാളി എന്ന സംരംഭത്തെ അനശ്വർ മാമ്പിള്ളിയും സദസ്സിന് പരിചയപ്പെടുത്തി.

തന്റെ പ്രഭാഷണത്തിൽ, കേരളത്തിലെ മാധ്യമ പരിസരത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഷാജൻ സ്കറിയ വിശദീകരിച്ചു. അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കും, നേരിടേണ്ടി വരുന്ന നിയമപോരാട്ടങ്ങളും അദ്ദേഹം പങ്കുവെച്ചു. ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സ്വാധീനിക്കുന്ന ‘ബ്രിട്ടീഷ് മലയാളി’, ‘മറുനാടൻ മലയാളി’ എന്നീ പോർട്ടലുകളുടെ വളർച്ചാഘട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് ഐപിസിഎൻടി കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഷാജൻ സ്കറിയയ്ക്ക് ഉപഹാരം സമർപ്പിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷിജു എബ്രഹാം (പ്രസിഡന്റ്, കേരള അസോസിയേഷൻ)
മാത്യു നൈനാൻ (പ്രസിഡന്റ്, ICEC) ടി.സി. ചാക്കോ (ഫ്ലവേഴ്സ് ചാനൽ) രാജു തരകൻ (എക്സ്പ്രസ് ഹെറാൾഡ്),എബി തോമസ് എന്നിവർ ആശംസകൾ നേർന്നു:

പരിപാടിയുടെ അവസാന ഘട്ടത്തിൽ നടന്ന ചോദ്യോത്തര വേള ഏറെ ശ്രദ്ധേയമായിരുന്നു. തോമസ് ചിറമേൽ, ബെന്നി ജോൺ എന്നിവർ മോഡറേറ്റർമാരായി. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും സോഷ്യൽ മീഡിയയുടെ കരുത്തിനെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് ഷാജൻ സ്കറിയ മറുപടി നൽകി.

 ചടങ്ങിൽ  ശബ്‌ദ നിയന്ത്രണം നടത്തിയ അനിയൻ ഡാളസ് ,തത്സമയ പ്രക്ഷേപണം നടത്തുന്നതിന് നേത്ര്വത്വം നൽകിയ പ്രൊവിഷൻ റ്റിവി പ്രസാദ് തിയോയോടിക്കൽ ,”ടെക്നോളജി ഫോർ യു സി ഇ ഒ ” മോൻ ജോർജ് , ഡാളസ് ഫോർട്ട് വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഷാജനെ  കാണുന്നതിനും കേൾകുന്നതിനും എത്തിച്ചേർന്ന സഹൃദയർ എന്നിവർക്കു,ഐപിസിഎൻടി സെക്രട്ടറി സാം മാത്യു  നന്ദി രേഖപ്പെടുത്തി,ഫോട്ടോഗ്രാഫി രംഗത്ത് ദീർഘകാല പ്രവർത്തി പരിചയം ഉള്ള, ബെസ്റ്റ് ഫോട്ടോഗ്രാഫിക്ക് അവാർഡ് ജേതാവായ പ്രസ് ക്ലബ് മെമ്പർ ബെന്നി ജോൺ ആണ് ടെക്സസ്  ട്രാവൽ കോർഡിനേഷൻ ഓർഗനൈസ് ചെയ്തത് .കെ.ഇ.എ ഇവന്റ് സെന്റര് ഉടമസ്ഥൻ സിബി ഒരുക്കിയ ലഘു ഭക്ഷണവും ആസ്വദിച്ചാണ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നവർ പിരിഞ്ഞുപോയത്.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img