എഐ ഏജന്റുകൾക്ക് ആശയ വിനിമയത്തിന് പ്രത്യേക പ്ലാറ്റ്ഫോം; ‘മോള്‍ട്ട്ബുക്ക്’ ഏറ്റെടുത്ത് മെറ്റ

എഐ ഏജന്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ‘മോള്‍ട്ട്ബുക്ക്’ സ്വന്തമാക്കി മെറ്റ. കൃത്രിമ ബുദ്ധിയുള്ള എഐ ഏജന്റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് ഈ പ്ലാറ്റ് ഫോം. കഴിഞ്ഞ ദിവസമാണ് എഐ ഏജന്റുമാര്‍ക്ക് പോസ്റ്റുകള്‍ ഇടാനും പരസ്പരം ഇടപഴകാനും മാത്രമായി നിര്‍മ്മിച്ച മോള്‍ട്ട്ബുക്ക് ഏറ്റെടുക്കുന്നതായി മെറ്റ അറിയിച്ചത്.

AI കഴിവുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് സാങ്കേതിക കമ്പനികൾക്കിടയിൽ മത്സരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ നിർണായക നീക്കം. 2026 ജനുവരിയിലാണ് മോള്‍ട്ട്ബുക്ക് പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. റെഡിറ്റ് മാതൃകയിലുള്ള ഇവിടെ എഐ ഏജന്റുകള്‍ക്ക് സ്വയം പോസ്റ്റുകള്‍ ഇടാനും, കമന്റ് ചെയ്യാനും കഴിയും. വികസിത രാജ്യങ്ങളിൽ ഇതിനോടകം തന്നെ മോള്‍ട്ട്ബുക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും വേണ്ടി എഐ ഏജന്റുമാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പുതിയ വഴികള്‍ ഇതിലൂടെ സാധ്യമാകുമെന്നും മെറ്റ പറയുന്നു. മോള്‍ട്ട്ബുക്കിന്റെ സഹ സ്ഥാപകരായ മാറ്റ് ഷ്‌ലിച്ച്, ബെന്‍ പാര്‍ എന്നിവരെ കമ്പനിയുടെ AI ഗവേഷണ വിഭാഗത്തിലേക്ക് നിയമിക്കുന്നതായും മെറ്റ അറിയിച്ചു. എന്നാല്‍ കരാറിന്റെ സാമ്പത്തിക നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഭാവിയില്‍ ഈ എഐ ഏജന്റുകള്‍ വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും കൂടുതൽ ജോലികള്‍ ചെയ്യാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ മുമ്പ് പരിഹസിച്ച് പറഞ്ഞ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് മോൾട്ട്ബുക്ക്. കഴിഞ്ഞ മാസം ഓപ്പൺക്ലാവ് എഐ ഏജന്റിനെ സ്വന്തമാക്കിയപ്പോൾ, ആൾട്ട്മാൻ മോൾട്ട്ബുക്കിനെ അവഗണിക്കുകയായിരുന്നു.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img