ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. Z+ കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചതായി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.വധശ്രമത്തില്‍ ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. പ്രതി കമല്‍ജിത്ത് സിംഗ് ജാംവാളിന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. ഇരുപത് വര്‍ഷമായി ഫാറൂഖ് അബ്ദുല്ലയെ വകവരുത്താന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.

സ്വന്തം ലൈസന്‍സ്ഡ് റിവോള്‍വള്‍ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്. ആക്രമണ സമയത്ത് കമല്‍ജിത്ത് മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്തി. ജമ്മുവില്‍ പ്രതിയുടെ വീടും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡുകള്‍ തുടരുകയാണ്. കമല്‍ജിത്തിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്.

Hot this week

ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 19 മുതൽ

വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ...

അന്യായമായ ആഗോള വ്യാപാര രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ  അന്വേഷണം

അന്യായമായ ആഗോള വ്യാപാര രീതികളെക്കുറിച്ച് അമേരിക്ക നടത്തുന്ന പുതിയ അന്വേഷണ പരമ്പരയിൽ...

വോട്ട് ചെയ്യാൻ പൗരത്വ തെളിവ് നിർബന്ധം: ഫ്ലോറിഡ നിയമസഭ ബിൽ പാസാക്കി

ഫ്ലോറിഡയിൽ വോട്ട് ചെയ്യുന്നതിന് യു.എസ്. പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുന്ന പുതിയ...

ഡെമോക്രാറ്റിക്  പ്രൈമറി:  ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

 മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ...

ക്യാപിറ്റല്‍ കപ്പ്  സോക്കര്‍ കിക്ക് ഓഫ്  ഐ എം വിജയന്‍  നിര്‍വഹിക്കും

മെയ് 23-ന് സോക്കർ ഇതിഹാസം ഐ എം വിജയൻ ക്യാപിറ്റൽ കപ്പ്...

Topics

ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മോത്തിലാൽ ഓസ്വാൾ

ബോണ്ടുകളിൽ നിക്ഷേപം നടത്തി സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച്...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ത്രീഡി പ്രിന്റഡ് ഡെമോക്രസി മെമെന്റോ പ്രകാശനം ചെയ്തു

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ സ്ഥാപിച്ച ഇന്ത്യയുടെ ജനാധിപത്യ മനോഭാവത്തെ ആദരിക്കുന്ന 3ഡി...

റമസാൻ ആത്മീയ സമ്മേളനം ശനിയാഴ്ച മർകസിൽ 

ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ അവസാന ദിനങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ...
spot_img

Related Articles

Popular Categories

spot_img