‘പഗിട കളി’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘പഗിട കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘പണി’ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ് എസ് കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.

അസോസിയേറ്റ് ഡയറക്ടർ-മുരളി ദേവസൂര്യ ,സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ,അസിസ്റ്റന്റ് ഡയറക്ടർമാർ-അമൽ സുരേഷ്, അഭിനന്ത് പി. രമേശ്,സൗണ്ട് എഫക്റ്റ്സ് ആന്റ് ഫൈനൽ മിക്സ്- കരുൺ പ്രസാദ് ,സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ് ,ഡി.ഐ-റെജിൻ സാന്റോ മേക്കപ്പ് ചീഫ്- അഞ്ജലി നായർ,സ്റ്റിൽസ്: റഹീസ് റോബിൻസ്,പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം
ക്രിയേറ്റീവ് സപ്പോർട്ട്: അനന്തു അശോകൻ, മിൽജോ ജോണി.

കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് ‘പഗിട കളി’. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.

Hot this week

”ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം” ബിജെപി അപകടകാരികളെന്ന എ കെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ...

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...

പശ്ചിമേഷ്യൻ സംഘർഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. ഉത്പന്നങ്ങളുടെ...

FCRA ആശങ്ക നീക്കാൻ കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലേക്ക്; ക്രൈസ്തവ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തും

FCRA ആശങ്ക നീക്കാൻ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജു കേരളത്തിലെത്തും....

Topics

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...
spot_img

Related Articles

Popular Categories

spot_img