ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് ഫീച്ചർ നിർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. 2026 മെയ് 8 ന് ശേഷം ഈ ഫീച്ചർ നിർത്തുവാനാണ് ആപ്പ് ലക്ഷ്യമിടുന്നത്. ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് പുതിയ മാറ്റം വരുന്ന കാര്യം മെറ്റ സ്ഥിരീകരിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 2023 ഡിസംബറിലാണ് ഇൻസ്റ്റഗ്രാം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഫീച്ചർ കൊണ്ടുവന്നത്. ഫീച്ചർ നിർത്തലാക്കുന്നതോടെ ഇൻസ്റ്റാഗ്രാമിൽ അയയ്ക്കുന്ന സന്ദേശങ്ങൾ ഇനി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടില്ല, അതായത് മെറ്റയ്ക്ക് ചാറ്റുകളുടെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയും.

ഉപയോക്താക്കൾക്ക് നിലവിലുള്ള ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകുമെന്നും മെറ്റ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിൻ്റെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അത് അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം എന്നും പോസ്റ്റിൽ പറയുന്നു.

നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഈ ഫീച്ചർ നീക്കം ചെയ്യുന്നതായി അറിയിച്ചിട്ടുള്ളത് . അതേസമയം, മറ്റ് പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന്, പ്രത്യേകിച്ച് ഫേസ്ബുക്ക് മെസഞ്ചറിൽ നിന്നോ വാട്സാപ്പിൽ നിന്നോ ഈ ഫീച്ചർ നീക്കം ചെയ്യുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇൻ്റർനെറ്റിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രീതി സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ പുതിയ തീരുമാനം. ഇൻസ്റ്റാഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളും കോളുകളും സ്കാൻ ചെയ്യുന്നതു വഴി CSAM, ഗ്രൂമിംഗ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ചൂഷണം എന്നിവ കണ്ടെത്തുവാനും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സഹായകമാകും.

യുഎസ്, യുകെ എന്നിവയുൾപ്പെടെ രാജ്യങ്ങളിലെ സർക്കാരുകളും യൂറോപ്യൻ യൂണിയനിലെ നയരൂപീകരണ വിഭാഗവും സ്വകാര്യ മെസേജിംഗ് സർവീസുകളിൽ ഇത്തരം ദോഷകരമായ ഉള്ളടക്കം തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സമ്മർദം ചെലുത്തുന്നുണ്ട്. യുകെയിലെ EU ചാറ്റ് കൺട്രോൾ റെഗുലേഷൻ പ്രൊപ്പോസൽ, ഓൺലൈൻ സുരക്ഷാ നിയമം 2023 തുടങ്ങിയ നിർദിഷ്ട നിയന്ത്രണങ്ങൾ അനുസരിച്ച് സ്വകാര്യ ആശയവിനിമയങ്ങളിൽ പോലും CSAM കണ്ടെത്തുന്നതിന് പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കാൻ അധികാരികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകും. എന്നിരുന്നാലും, ഇൻസ്റ്റാഗ്രാമിലെ മാറ്റത്തിന് പിന്നിലെ കാരണം മെറ്റ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img