ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം അവതരിപ്പിച്ച്  ഫെഡറൽ ബാങ്ക്

ആസ്തികളിൽനിന്നുള്ള ലാഭം സുരക്ഷിത നിക്ഷേപമാക്കാനുള്ള ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട്  ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ആസ്തികളുടെ വിൽപനയിലൂടെയോ കൈമാറ്റത്തിലൂടെയോ ലഭിക്കുന്ന തുക നിക്ഷേപിക്കാവുന്ന അക്കൗണ്ടാണിത്.  ഘട്ടംഘട്ടമായി തുക പിൻവലിക്കാവുന്ന സേവിങ്സ് അക്കൗണ്ട്  (ടൈപ്പ് എ) ആയും കാലാവധിക്ക് ശേഷം പിൻവലിക്കാവുന്ന ഡിപ്പോസിറ്റ് അക്കൗണ്ട് (ടൈപ്പ് ബി) ആയും ഇടപാടുകാർക്ക് നിക്ഷേപിക്കാം. നിക്ഷേപകർക്ക് ആദായ നികുതിയിലെ നിയമാനുസൃത ഇളവുകൾ ലഭ്യമാണ്.

ഇടപാടുകാർക്ക് സൗകര്യപ്രദമായ നിക്ഷേപങ്ങൾ നടത്താൻ അവസരമൊരുക്കുകയാണ് സ്‌കീം അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ ജോയ് പി വി പറഞ്ഞു.  മറ്റു പദ്ധതികളിൽ നിക്ഷേപിക്കുന്നതു വരെ പലിശ നേടുന്നതിനൊപ്പം ആദായനികുതി വകുപ്പിന്റെ നിബന്ധനകൾക്കനുസൃതമായി ടാക്സ് ഇളവുകൾ നേടാനും പര്യാപ്തമാക്കുന്നതാണ്  ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 നവംബർ 19-ലെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഫെഡറൽ ബാങ്കിന് അനുമതി ലഭിച്ചിരുന്നു. 2026 മാർച്ച് 13 മുതലാണ് ഫെഡറൽ ബാങ്ക് പദ്ധതി പ്രാബല്യത്തിലാക്കിയത്.

വ്യക്തികൾ, അവിഭക്ത ഹിന്ദു കുടുംബങ്ങൾ (എച്ച് യു എഫ്), പ്രായപൂർത്തിയാകാത്തവർ, പ്രവാസികൾ എന്നിവർക്ക് സ്‌കീമിനു കീഴിൽ അക്കൗണ്ട് തുടങ്ങാം. നിലവിലുള്ളവർക്കു പുറമെ പുതിയ ഇടപാടുകാർക്കും പദ്ധതി ലഭ്യമാണ്.

ഗ്രാമീണ ശാഖകളൊഴികെയുള്ള  തങ്ങളുടെ എല്ലാ ശാഖകളിലും അക്കൗണ്ട് സ്‌കീം ലഭ്യമാണെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.

Hot this week

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി...

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ...

Topics

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ...

ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍...
spot_img

Related Articles

Popular Categories

spot_img