36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും – കിക്കോഫ് ആവേശകരമായി

ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇർവിംഗിൽ സമുചിതമായി നടന്നു.

ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാലസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി

റവ. ഫാ. ബിൻസ് ചേത്തലിൽ നിർവ്വഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി.

ഇർവിംഗ് സിറ്റി കൗൺസിലർ ലൂയിസ് കനോസ, പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഗ്രാൻഡ് സ്പോൺസർ ബിജു ലോസണ്  
ആദ്യ  റാഫിൾ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡാലസ് സ്ട്രൈക്കേഴ്സ് ടീം കോച്ച് ജിനു കുടിലിൽ ടൂർണമെന്റിനായി ടീമുകൾ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു. 

ടൂർണമെന്റ് കോർഡിനേറ്റർ ജോസി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടെ ആവേശകരമായ കിക്ക് ഓഫ് ചടങ്ങുകൾക്ക് സമാപനമായി.

ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ്, ഡാലസിലെ വോളിബോൾ പ്രേമികൾക്ക് പുത്തൻ ആവേശം പകരുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

36-ാമത് ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് കമ്മിറ്റി:
സുനിൽ വർഗീസ് – ചെയർമാൻ
ഷിബു ഫിലിപ്പ് – ക്ലബ് പ്രസിഡന്റ്
ജോസി തലച്ചെല്ലൂർ – സെക്രട്ടറി
മനോജ് പാപ്പൻ – ട്രഷറർ
ജിനു കുടിലിൽ   – ടീം കോച്ച്
തങ്കച്ചൻ ജോസഫ് – ടീം മാനേജർ

മറ്റു കമ്മിറ്റി അംഗങ്ങൾ:
ടോമി തലച്ചെല്ലൂർ, സേവി ഫിലിപ്പ്, ജോസ് തോമസ്, പ്രിൻസ് പെരുംതറ, പ്രസാദ് എബ്രഹാം, നെൽസൺ ജോസഫ്, റോബിൻ ജോസഫ്, സാക്ക് തോമസ്, ബിജി ജോൺ, ഷാജി മാത്യു.

Hot this week

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി

കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ...

‘തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കൈക്കൂലിയില്ലാതെ സർക്കാർ സേവനങ്ങൾ എല്ലാ വീടുകളിലുമെത്തും’; വിജയ്

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിലേയ്ക്ക്. കന്യാകുമാരിയെ ഇളക്കി മറിച്ച് ടിവികെ...

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട...

നിലച്ചു ആ നാദം ; ആശാ ഭോസ്‌ലെ അന്തരിച്ചു

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

Topics

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...
spot_img

Related Articles

Popular Categories

spot_img