ഓട്ടോമാറ്റിക് ഗിയർബോക്‌സും ഡിസൈൻ മാറ്റങ്ങളും..! പുതിയ മുഖവുമായി ഫോക്സ്‍വാഗൺ ടൈഗൺ വരുന്നു

ജര്‍മന്‍ കാർ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവരുടെ ജനപ്രിയ മോഡലായ ടൈഗണിന്റെ പുതുക്കിയ പതിപ്പ് ഏപ്രില്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 9ന് ടൈഗണിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 2021ലാണ് ഫോക്‌സ്‌വാഗൺ ടൈഗൺ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത്. ഇതിന്‍റെ ആദ്യത്തെ അപ്‌ഡേറ്റായിരിക്കും ഇത്. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് പരിശോധിക്കാം.

ടൈഗണ്‍ ഫെയ്‌സ് ലിഫ്റ്റില്‍ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും പ്രകാശിത ലോഗോയും ഉള്ള പുതുക്കിയ ഫ്രണ്ട് ഫാസിയ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ ടെയില്‍ ലാമ്പുകള്‍ ഉള്‍പ്പെടെ റിയര്‍ പ്രൊഫൈലിലെ സൂക്ഷ്മമായ അപ്ഡേറ്റുകള്‍ക്കൊപ്പം പുതിയ അലോയ് വീല്‍ ഡിസൈനുകളും ഇതിന് ലഭിച്ചേക്കാം. കൂടാതെ, പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ 10.1 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഉയർന്ന വേരിയന്‍റുകളിൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ടൈഗണ്‍ ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ TSI പെട്രോള്‍ എന്‍ജിനുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, 1.0 ലിറ്റര്‍ യൂണിറ്റിന് നിലവിലുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറിന് പകരമായി പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കാന്‍ സാധ്യതയുണ്ട്. വിലയില്‍ നിലവിലെ 11.42 ലക്ഷം രൂപ എന്ന പ്രാരംഭ വിലയേക്കാള്‍ നേരിയ വര്‍ധന പ്രതീക്ഷിക്കുന്നു.

Hot this week

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി...

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ...

Topics

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ...

ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍...
spot_img

Related Articles

Popular Categories

spot_img