തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന് അറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘രാക്ക’യുടെ തീം സോങായി എത്തിയിരിക്കുന്ന ‘മേക്ക് വേ ഫോര്‍ ദ കിംഗ്’ തുടങ്ങുന്ന വരികളോടെയുള്ള ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സായ് അഭ്യങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്കിയിരിക്കുന്നതും. യുവ സംഗീത പ്രതിഭ സായ് അഭ്യങ്കര്‍ ഒരുക്കിയ ആവേശമുണര്‍ത്തുന്ന ഈ തീം സോങ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം 40 ലക്ഷത്തിലധികം കാഴ്ചക്കാരാണ് തീം സോങ്ങിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയും അല്ലു അര്‍ജുന്റെ മാസ് പ്രകടനവും സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്ജുന് – അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അടുത്തിടെയാണ് പുറത്തിറക്കിയത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് അല്ലു അര്‍ജുനും ദീപിക പദുക്കോണും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഈ കരുത്തുറ്റ താരജോഡികളെ സ്ക്രീനില്‍ കാണാന്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
മൊട്ടയടിച്ച തലയും, കണ്ണ് എഴുതിയ തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും ചേര്‍ന്ന് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തില്‍ അല്ലു എത്തുന്നത്. കൈകളില്‍ മൃഗങ്ങളുടേതിന് സമാനമായ നഖങ്ങളുമായി വേറിട്ട ലുക്കില്‍ അല്ലു എത്തുന്ന ചിത്രം ‘പുഷ്പ 2’ വിന് ശേഷം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.



