മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി.ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ നിരവധി മുതിർന്ന പൗരന്മാർ പങ്കെടുത്തു.

മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. കുമാര പിള്ള മുഖ്യപ്രഭാഷണം നടത്തി. വാർദ്ധക്യകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും അവയെ നേരിടേണ്ട രീതികളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

ആധുനിക കാലത്ത് മുതിർന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് പ്രമുഖ ഐ.ടി വിദഗ്ധൻ സുധിൻ ചാണ്ടി വർഗീസ് ക്ലാസ്സ് നയിച്ചു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നും, സുരക്ഷിതമായി ഇന്റർനെറ്റും സോഷ്യൽ മീഡിയയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. മുതിർന്നവർക്ക് ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾ നേരിടാൻ ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.
തുടർന്ന് ഉഷ നായർ ആലപിച്ച സന്ദർഭോചിതമായ കവിത പങ്കെടുത്തവരുടെ കാതുകൾക്ക് കുളിർമയേകി.

കേരള  അസോസിയേഷൻ  പ്രസിഡന്റ്  ഷിജു എബ്രഹാം,സെക്രട്ടറി മൻജിത് കൈനിക്കര ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് നൈനാൻ മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. മുതിർന്ന പൗരന്മാരുടെ സജീവ പങ്കാളിത്തം കൊണ്ട് സെമിനാർ ഏറെ പ്രയോജനപ്രദമായതായി സംഘാടകർ അറിയിച്ചു.പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img