ഐ.പി.എൽ ആവേശം പുതുപ്പള്ളിയിലേക്ക്; ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബി.സി.സി.ഐ പ്രഖ്യാപിച്ചു

ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം  ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയിൽ ഇടംപിടിച്ചു. ഏപ്രിൽ 18, 19 തീയതികളിൽ പുതുപ്പള്ളിയിലെ ആരാധകർക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ ബി.സി.സി.ഐ അവസരമൊരുക്കും.

പുതുപ്പള്ളിയെക്കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സിൽച്ചാർ, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളും ഇതാദ്യമായാണ് ഫാൻ പാർക്കുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശം ആരാധകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.സി.സി.ഐ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ 18 മുതൽ മെയ് 24 വരെ നീണ്ടുനിൽക്കുന്ന കായിക വിരുന്നിന്റെ ഭാഗമായാണ് വേദികൾ സജ്ജീകരിക്കുന്നത്.

കൂറ്റൻ സ്ക്രീനുകളിലെ തത്സമയ സംപ്രേക്ഷണത്തിന് പുറമെ സംഗീതം, വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പ്ലേ സോണുകൾ എന്നിവയും ഫാൻ പാർക്കുകളിൽ സജ്ജീകരിക്കും. കൂടാതെ വിർച്വൽ ബാറ്റിംഗ് സോണുകൾ, ബൗളിംഗ് നെറ്റുകൾ, ഗെയിം ഷോകൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഓരോ വേദികളിലും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img