ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തെ അപ്പാടെ തള്ളി ഇറ്റലി. ട്രംപിന്റെയും കൂട്ടാളിയുടെയും നിര്‍ദ്ദേശത്തെ ചര്‍ച്ച പോലുമില്ലാതെയാണ് ഇറ്റാലിയന്‍ ഭരണനേതൃത്വം തള്ളിക്കളഞ്ഞിരിക്കുന്നത്. യുഎസ ആവശ്യത്തെ ലജ്ജാകരമെന്നാണ് ഇറ്റാലിയന്‍ ധനകാര്യമന്ത്രി ജിയാകാര്‍ലോ ജിയോര്‍ഗെറ്റി വിശേഷിപ്പിച്ചത്. ട്രംപ് പ്രതിനിധി ഫിഫയില്‍ ഉന്നയിച്ച കാര്യം അനുചിതമെന്ന് ഇറ്റാലിയന്‍ കായികമന്ത്രി ആന്‍ഡ്രിയ അബോഡിയും വ്യക്ത മാക്കി. കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോളില്‍ ഇറാനെ ഒഴിവാക്കി പകരം ഇത്തവണയും യോഗ്യത നേടാനാകാതെ പോയ ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന വിചിത്ര ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പോളോ സാംബോളി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനയെ നേരില്‍ കണ്ടിരുന്നു.

ഇറാനെ ലോക ഫുട്ബാള്‍ മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച സാംബോളി ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും താന്‍ കണ്ടിരുന്നതായും അദ്ദേഹത്തിന്റെ അറിവോടെയാണ് ഫിഫക്ക് മുമ്പിലെത്തിയതെന്നും ഇംഗ്ലീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ ഒരുമിച്ച് ആതിഥേയത്വം വഹിക്കുന്ന ലോക കപ്പില്‍ നാലുവട്ടം ജേതാക്കളായ ഇറ്റലി കളിക്കുന്നത് സ്വപ്നതുല്യമായ അനുഭവമായിരിക്കുമെന്നായിരുന്നു സാംബോളി പറഞ്ഞത്. ഇക്കാര്യത്തില്‍ ഔദോഗിക പ്രതികരണങ്ങളൊന്നും തന്നെ ഫിഫയുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇറ്റലിയുടെ പ്രതികരണമെത്തുന്നത്. അതേ സമയം തങ്ങള്‍ ലോക കപ്പില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Hot this week

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

Topics

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...
spot_img

Related Articles

Popular Categories

spot_img