അമേരിക്കൻ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂർത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാർ രൂപത

ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ പള്ളി അങ്കണത്തിൽ കഴിഞ്ഞ ഏപ്രിൽ 17, 18 തീയതികളിൽ നടന്നത് കേവലം ഒരു ഒത്തുചേരലായിരുന്നില്ല; മറിച്ച് അമേരിക്കയിലെ സഭാചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒരു മഹാസംഭവമായിരുന്നു.

അമേരിക്കയിലും കാനഡയിലുടനീളം ശുശ്രൂഷ ചെയ്യുന്ന മലയാളി സന്യാസിനികളുടെ ചരിത്രപ്രധാനമായ  ഈ അനുഗ്രഹീത സംഗമത്തിന്   ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോന ഇടവക ആതിഥേയത്വം വഹിച്ചു.  ചിക്കാഗോ സീറോ-മലബാർ രൂപതയുടെ സ്ഥാപനത്തിന്റെയും മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലി ആഘോഷങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഹൃദ്യമായ ഒരു അനുഭവമായി ഈ സംഗമം മാറി.  

പരിപാടികളുടെ ഉദ്ഘാടനം  ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് പിതാവും,എമിരറ്റസ്  മാർ ജേക്കബ് അങ്ങാടിയത്ത്  പിതാവും, അമേരിക്കയിലെ ബൈസന്റൈൻ കത്തോലിക്കാ രൂപതയിലെ മാർ റോബർട്ട് പി. പിപ്റ്റ പിതാവും ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നിരവധി വൈദികരും 28-ലധികം സഭകളെ പ്രതിനിധീകരിക്കുന്നകേരളത്തിൽനിന്നുള്ള 225 സന്യാസിനികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉച്ചകഴിഞ്ഞു  നടന്ന സെമിനാറിന് ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡ് രൂപതയിലെ മാർ. തോമസ് പാപ്പറോക്കി പിതാവ് നേതൃത്വം നൽകി. വൈകുന്നേരം നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. മാർ. റോബർട്ട് പിപ്റ്റ ശിഷ്യത്വത്തെക്കുറിച്ച് ആത്മീയമായ സന്ദേശം നൽകി. മാർ ജേക്കബ് അങ്ങാടിയത്തും മറ്റ് വൈദികരും സഹകാർമ്മികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം സന്യാസിനികളെ ആദരിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നീങ്ങിയ ഈ ഘോഷയാത്ര, അവർക്ക് വേദിയിലേക്ക് സ്‌നേഹാദരവുകളോടെയുള്ള ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

തുടർന്ന് സൗഹൃദ വിരുന്നും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പരമ്പരാഗത നിലവിളക്ക് കൊളുത്തി മാർ റോബർട്ട് പിപ്റ്റി പിതാവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ ജോയ് ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത്, റവ. ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സിസ്റ്റർ അമെലിയ ഹോലർ, സിസ്റ്റർ ആനി സെറീൻ സി.എം.സി എന്നിവർ ആശംസകൾ അർപ്പിച്ചു.

ചിക്കാഗോ സീറോ-മലബാർ രൂപതയുടെ വികാരി ജനറൽമാരായ റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. ജോൺ മേലേപ്പുറം , റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ചാൻസലർ റവ. ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസൻവിൽ വികാരി റവ. ഫാ. ഏബ്രഹാം കളരിക്കൽ , മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് പള്ളിയുടെ അസിസ്റ്റന്റ് വികാരി റവ. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സിസ്റ്റർ ലിസ ഏഞ്ചലിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.

സംഗമത്തിന്റെ ചെയർമാൻ റവ. ഫാ. തോമസ് മുളവനാൽ സ്വാഗത പ്രസംഗം നടത്തി. ജനറൽ കോർഡിനേറ്റർ ശ്രീ ടോണി പുള്ളപ്പള്ളിൽ നന്ദി പ്രസംഗം നടത്തി. എലൻ ഒറ്റത്തെക്കൽ  ചടങ്ങുകളുടെ അവതാരകയായി സേവനമനുഷ്ഠിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടികൾ ചിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് പള്ളികളിലെ കലാകാരന്മാർ അവതരിപ്പിച്ചു. പരിപാടികൾക്ക് നിയാ ചെല്ലക്കണ്ടത്തിൽ, ഡെന്നി പുല്ലാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

ശനിയാഴ്ച രാവിലെ നടന്ന നന്ദിഅർപ്പണ  വിശുദ്ധ കുർബാന’യ്ക്ക് മാർ ജേക്കബ് അങ്ങാടിയത്ത്  മുഖ്യ കാർമ്മികത്വം വഹിക്കുകയും മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് റവ. ഫാ. അലക്സാണ്ടർ കുര്യൻ, സിസ്റ്റർ അമേലിയ ഹോലർ എന്നിവർ നയിച്ച സെമിനാറുകൾ നടന്നു. 

സമാപന സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് രജത ജൂബിലി ആശംസകൾ അർപ്പിച്ചു. മാർ ജോയ് ആലപ്പാട്ട് പിതാവ്, റവ. ഫാ. അലക്സാണ്ടർ കുര്യൻ, സിസ്റ്റർ അമേലിയ ഹോലർ, റവ. ഫാ. ജോൺ മേലേപ്പുറം, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. ഏബ്രഹാം  കളരിക്കൽ, സിസ്റ്റർ ലിസ ഏഞ്ചലിക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

സംഗമം സമാപനത്തിലേക്ക് എത്തിയപ്പോൾ പങ്കെടുത്ത ഓരോ സന്യാസിനിയുടെയും ഉള്ളിൽ നിറഞ്ഞത് സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും മനോഹരമായ ഓർമ്മകളായിരുന്നു. “കർത്താവിനെ സ്തുതിക്കുവിൻ; അവൻ നല്ലവൻ; അവന്റെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു” എന്ന വചനം സ്മരിച്ചുകൊണ്ട്, തങ്ങൾക്ക് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് അവർ ദൈവത്തിന് നന്ദി പറഞ്ഞു.

മലയാളി സിസ്റ്റേഴ്സ് കോയ്നോണിയ 2026: ആത്മീയ നേതൃത്വത്തിന് ഹൃദയപൂർവ്വം നന്ദി:-

അമേരിക്കയിലെയും കാനഡയിലെയും 28 സന്യാസ സമൂഹങ്ങളെ പ്രതിനിധീകരിച്ച് എത്തിയ സിസ്റ്റർമാർ, ഈ ചരിത്ര മുഹൂർത്തം യാഥാർത്ഥ്യമാക്കിയ ആത്മീയ നേതൃത്വത്തിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, എമിരറ്റസ് മാർ ജേക്കബ് അങ്ങടിയത്ത് പിതാവ്, വികാരി ജനറൽമാർ, ചാൻസലർ റവ. ഫാ. ജോൺസൺ സേവ്യർ, റവ. ഫാ. ഏബ്രഹാം കളരിക്കൽ  എന്നിവരോടും രൂപതാ കുരിയയിലെ എല്ലാ വൈദികരോടുമുള്ള തങ്ങളുടെ ആഴമായ കടപ്പാട് അവർ അറിയിച്ചു.

പ്രത്യേകിച്ച്, മാർ ജോയ് ആലപ്പാട്ട് പിതാവിനോടും, റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. ജോൺ മേലേപ്പുറം , റവ. ഫാ. ഏബ്രഹാം കളരിക്കൽ  എന്നിവരും നൽകിയ നിരന്തരമായ മാർഗ്ഗനിർദ്ദേശങ്ങളെ അവർ നന്ദിയോടെ സ്മരിച്ചു.

ഇടവകാംഗങ്ങളുടെയും വോളന്റിയർമാരുടെയും നിസ്തുല സേവനവും ആതിഥേയത്വം വഹിച്ച ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോന പള്ളി, മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് പള്ളി, ബെൽവുഡ് മാർ തോമാ ശ്ലീഹാ കത്തീഡ്രൽ എന്നിവിടങ്ങളിലെ വിശ്വാസികൾ നൽകിയ ഊഷ്മളമായ സ്വീകരണവും അശ്രാന്ത പരിശ്രമവും സന്യാസിനികളുടെ ഹൃദയം കവർന്നു.


ജനറൽ കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളിലിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ, ലിറ്റർജി, ഗായകസംഘം, ഭക്ഷണം, താമസം തുടങ്ങി വിവിധ കമ്മിറ്റികളിലായി സേവനമനുഷ്ഠിച്ച വോളന്റിയർമാരുടെ സമർപ്പണത്തെ അവർ പ്രത്യേകം അഭിനന്ദിച്ചു.

മറക്കാനാവാത്ത ചിക്കാഗോ കാഴ്ചകൾ സംഗമത്തിന്റെ സവിശേഷമായ ആകർഷണമായി.  സിസ്റ്റർമാർക്കായി ഒരുക്കിയ ചിക്കാഗോ ഡൗൺടൗൺ ബസ് ടൂർ ആയിരുന്നു ഇതിലെ സവിശേഷത. നഗരത്തിന്റെ ചടുലതയും സൗന്ദര്യവും അനുഭവിച്ചറിഞ്ഞ ആ യാത്ര അവർക്ക് പരസ്പരം സ്നേഹം പങ്കുവെക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള മികച്ച അവസരമായി.  

പുതിയൊരു ചരിത്ര അധ്യായം കുറിച്ചു ശനിയാഴ്ച വൈകുന്നേരത്തോടെ സമാപിച്ച ഈ രണ്ടു ദിവസത്തെ ഒത്തുചേരൽ കേവലം ഒരു ചടങ്ങായിരുന്നില്ല; മറിച്ച് തങ്ങളുടെ ദൈവവിളി  ഒരു കുടുംബമായി ആഘോഷിച്ച അവിസ്മരണീയ നിമിഷങ്ങളായിരുന്നു. കൃത്യമായ ആസൂത്രണവും വിശ്വാസികളുടെ സഹകരണവും ഒത്തുചേർന്നപ്പോൾ ‘മലയാളി സിസ്റ്റേഴ്സ് കോയ്നോണിയ 2026’, ചിക്കാഗോ സീറോ മലബാർ രൂപതയുടെ ചരിത്രത്തിൽ പ്രചോദനാത്മകമായ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img