ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന്ട്രംപ്; എണ്ണവില കുതിച്ചുയരുന്നു

 ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ കരട് രൂപത്തിന് മറുപടിയായി ഇറാൻ അയച്ച കത്ത് ‘അനുചിതമാണ്’ എന്നും അദ്ദേഹം ആക്സിയോസിനോട് പറഞ്ഞു.

ഇറാൻ്റെ മറുപടിയിൽ ഒട്ടും തൃപ്തനല്ലെന്നും ഇത് പൂർണ്ണമായും അസ്വീകാര്യമാണെന്നും ട്രംപ് പറഞ്ഞു. 47 വർഷമായി ഇറാൻ മറ്റു രാഷ്ട്രങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 യുഎസ് ഉപരോധങ്ങൾ നീക്കുക, യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാനെ ഏൽപ്പിക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചത്. കൂടാതെ തടഞ്ഞുവെച്ച ആസ്തികൾ വിട്ടുകിട്ടണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിക്കുകയും ഇറാൻ്റെ നിലപാടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

ട്രംപിൻ്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില 3 ശതമാനം വർദ്ധിച്ചു. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളറിലെത്തി.

ഇറാൻ്റെ മറുപടി തങ്ങൾക്കും തൃപ്തികരമല്ലെന്നും ട്രംപിനെ സന്തോഷിപ്പിക്കാനല്ല തങ്ങൾ കരാറുകൾ എഴുതുന്നതെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സമാധാന ചർച്ചകൾ വഴിമുട്ടുമെന്നും സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള ആശങ്ക ശക്തമായിരിക്കുകയാണ്.

Hot this week

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...

തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം....

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....

‘കൃഷ്ണാവതാരം’ സിനിമയ്ക്ക് യുപിയിൽ നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പഴയ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം, അറ്റകുറ്റ പണികൾക്കായി അടച്ചു....

Topics

ഹാൻ്റാവൈറസ്  ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ...

ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി...

അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള...
spot_img

Related Articles

Popular Categories

spot_img