ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച  വൈകീട്ട്  റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.

ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പത്രപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി.

അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ്സ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകളും പങ്കുവെച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.

കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യു.ഡി.എഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img