മിനിയാപോളിസ് വെടിവെപ്പ്: കുടിയേറ്റ നയങ്ങളിൽ ഉറച്ചുനിൽക്കാൻ ട്രംപ്; ഭരണപക്ഷത്ത് ഭിന്നത

മിനിയാപോളിസിൽ ഫെഡറൽ ഏജന്റ് അമേരിക്കൻ പൗരനായ അലക്സ് പ്രെറ്റിയെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നാലെ, തന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും ഉദ്യോഗസ്ഥരുടെ നടപടികളും ശരിയാണെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഈ വിഷയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഭരണകൂടത്തിനുള്ളിലും വൻ ഭിന്നതകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളും നഗരങ്ങളും കുടിയേറ്റ ഏജൻസികളുമായി സഹകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. മിനസോട്ട ഗവർണർ ടിം വാൾസ്, മിനിയാപോളിസ് മേയർ ജേക്കബ് ഫ്രേ എന്നിവർ ഉദ്യോഗസ്ഥരെ സഹായിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റിനെപ്പോലെയുള്ള മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്തു. എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുക എന്നത് അമേരിക്കക്കാർ ആഗ്രഹിക്കുന്ന ഒന്നാണോ എന്ന് സ്റ്റിറ്റ് ചോദിച്ചു. ഏജന്റിന്റ നടപടി ശരിയാണോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.

കൊല്ലപ്പെട്ട അലക്സ് പ്രെറ്റി ലൈസൻസുള്ള തോക്ക് കൈവശം വെച്ചിരുന്നയാളാണ്. ആയുധം കൈവശമുള്ള പൗരന്മാരെ ഏജന്റുമാർ വെടിവെക്കുന്നതിനെ നാഷണൽ റൈഫിൾ അസോസിയേഷൻ (NRA) അപലപിച്ചു. ഇത് ട്രംപിന് തിരിച്ചടിയായി.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ (DHS) ഇത്തരം അതിക്രമങ്ങൾ തടയാൻ ഫണ്ട് വെട്ടിക്കുറയ്ക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. ഇത് വെള്ളിയാഴ്ചയോടെ അമേരിക്കൻ സർക്കാർ ഭാഗികമായി സ്തംഭിക്കുന്നതിലേക്ക് (Government Shutdown) നയിച്ചേക്കാം.

മിനസോട്ടയിൽ നിന്ന് ഫെഡറൽ ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, സഹകരിക്കാൻ തയ്യാറാണെങ്കിൽ അഴിമതി അന്വേഷണങ്ങളിൽ ഇളവ് നൽകാമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി മിനസോട്ട ഗവർണർക്ക് കത്തയച്ചു.

Hot this week

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...

ആറ് ദിവസത്തിനുള്ളിൽ 31.05 കോടി കളക്ഷൻ; ‘ചത്താ പച്ച’ തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’...

വീണ്ടും താരിഫ് യുദ്ധവുമായി ട്രംപ്; ഭീഷണി ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

‘ആശാൻ’ എത്തുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്, കേരളത്തിൽ വിതരണം ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ റിലീസ്...

ഗവൺമെന്റ് സ്തംഭനം ഒഴിവാക്കാൻ ധാരണ: ട്രംപ് ഭരണകൂടവും ഡെമോക്രാറ്റുകളും കൈകോർക്കുന്നു

അമേരിക്കൻ ഗവൺമെന്റ് സ്തംഭനം  ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ...

ലോസ് ആഞ്ചലസ്ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം...
spot_img

Related Articles

Popular Categories

spot_img