കാൽപ്പന്തിൻ്റെ രാജാവിനു ഇന്ന് 38-ാം പിറന്നാൾ; ആശംസകളുമായി ആരാധകർ

ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ. സമൂഹ മാധ്യമങ്ങളിൽ സൂപ്പർ താരത്തിന് ആരാധകരുടെ പിറന്നാൾ ആശംസങ്ങളാൽ നിറയുകയാണ്. ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് അവർക്ക് ജൂൺ 24 തിരുപ്പിറവി ദിനമാണ്.

ഹോർമോൺ കുറവ് തളർത്തിയ ബാല്യത്തിൽ നിന്ന് പൊരുതി കയറിയുള്ള യാത്ര മെസിക്ക് അത്ര എളുപ്പമായിരുന്നില്ല.1987 ജൂൺ 24 നായിരുന്നു അർജന്റീനയിലെ റൊസാരിയോയിൽ മെസി ജനിച്ചത്. റൊസാരിയോ തെരുവിലൂടെ മായജാലങ്ങൾ ഇടങ്കാലിലൊളിപ്പിച്ച് പന്തുമായി കൊച്ചു മെസ്സിയങ്ങനെ ഓട്ടമാരംഭിച്ചപ്പോൾ അർജൻ്റീനയും കൂടെ ഓടാൻ തുടങ്ങുകയായിരുന്നു.

ബാർസിലോണയ്ക്കായി മെസി നേടിയത് 672 ഗോളുകളാണ്. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന വിശേഷണം മെസിക്ക് ഇങ്ങനെ ചാർത്തിക്കിട്ടി. കൂടാതെ ബാർസയുടെ ചരിത്രത്തിൽ 778 മത്സരങ്ങളിൽ കളിച്ചതിനാൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായും മെസി അറിയപ്പെടുന്നു.2012ൽ ബാർസിലോണയ്ക്കും അർജന്റീനയ്ക്കുമായി മെസി നേടിയത് 91 ഗോളുകളാണ്. ഇത് ഗിന്നസ് റെക്കോർഡ് നേട്ടത്തിലേക്കാണ് മെസിയെ എത്തിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാണ് ആരാധകരുടെ സ്വന്തം മിശിഹ.

എല്ലാം പൂർണമായെന്ന് കരുതുമ്പോഴും അടങ്ങാത്ത അലകടലാണ് ഓരോ മെസി ആരാധകനിലും നിഴലിച്ച് നിൽക്കുന്നത്. ഇനിയും എത്ര നാൾ കൂടി കാൽപന്താരാധകരെ ആനന്ദിപ്പിച്ച് അയാളങ്ങനെ മൈതാനത്ത് നിറഞ്ഞ നിൽക്കുമെന്നത് ആരാധകരുടെ മനസിലെ പ്രധാന ആശങ്കയാണ്. 2026ലെ ലോകകപ്പിന് മെസി ഉണ്ടാകുമോയെന്ന ചോദ്യത്തിനാണ് ആരാധകർക്ക് ഇനി ഉത്തരം കിട്ടേണ്ടത്.കാണികൾ ഒരു കടലായി ഇരമ്പുന്ന ക്യാംപ് നൗവിലെ ഗാലറിയെ സാക്ഷിനിർത്തി, കാൽപ്പന്തിൻ്റെ ഇനിയും വരാനിരിക്കുന്ന സംവത്സരങ്ങളിലേക്ക് തൻ്റെ ഇതിഹാസ ചരിതം ഓർത്തുവെക്കാൻ മെസി ഒരിക്കൽ കൂടി ബൂട്ടണിയണം.

മഴവില്ലഴകിൽ വിരിയുന്ന എണ്ണം പറഞ്ഞ ഫ്രീ കിക്കുകളിൽ ഒന്ന്, അല്ലെങ്കിൽ ഒരു ഒലീവ് ഇല കാറ്റിൽ വീഴുന്നതുപോലെ എതിരാളികളുടെ കാൽചുവടുകൾക്കിടയിലൂടെ ഒഴുകി ഗോൾപോസ്റ്റിൻ്റെ കോണിലാവസാനിക്കുന്ന ഒരു ഇടങ്കാലൻ സ്ട്രൈക്ക്. അവസാന നിമിഷം വിസിൽ മുഴങ്ങുമ്പോൾ ആയിരക്കണക്കിന് കണ്ഠങ്ങൾ ലിയോ എന്നാർത്തലയ്ക്കുന്ന ശബ്ദത്തിനിടയിൽ ശാന്തനായി ഒരു മടക്കം. ഇതൊന്നുമാത്രമായിരിക്കും സ്വപ്നങ്ങളിൽ ലിയോ ബാക്കി വെക്കുന്നത്.

Hot this week

ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎയുടെ ഘടന...

വീഡിയോ പങ്കുവച്ചതോടെ വിവാദം; വന്ദേഭാരതിൽ കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ

വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ....

എസ്ഐആർ നടപടികളുടെ വിശദീകരണം; രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ നടപടികൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ...

Topics

ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎയുടെ ഘടന...

വീഡിയോ പങ്കുവച്ചതോടെ വിവാദം; വന്ദേഭാരതിൽ കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ

വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ....

എസ്ഐആർ നടപടികളുടെ വിശദീകരണം; രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ നടപടികൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ...

ഇന്ന് ദേശീയ കാൻസർ അവബോധ ദിനം

ഇന്ന് നവംബർ 7, ദേശീയ കാൻസർ അവബോധ ദിനമായി രാജ്യത്ത് ആചരി...

‘ഭ്രമയുഗം’ ഇനി വേറെ ലെവൽ! ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

 മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

IFFI ഇന്ത്യൻ പനോരമയിലേക്ക് ടൊവിനോ ചിത്രവും; നവാഗത സംവിധായകർക്കുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ജിതിന്‍ ലാലിന്റെ ‘എആർഎം’

ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ...
spot_img

Related Articles

Popular Categories

spot_img