സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി. നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ കേരളം ജമ്മു കാശ്മീരിനെയും മേഘാലയയെയും തോൽപ്പിച്ചിരുന്നു.

സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് – 255, രണ്ടാം ഇന്നിങ്സ് – 279 ഗോവ: ഒന്നാം ഇന്നിങ്സ് – 171, രണ്ടാം ഇന്നിങ്സ് – 120

മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റൺസെടുത്ത ശന്തനു നെവാഗിയെ എ. ജിഷ്ണു എൽ.ബി.ഡബ്ല്യുവിൽ കുടുക്കിയതോടെ ഗോവയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം ആദ്യ സെഷനിൽ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി. നായർ അഞ്ചും ജെ.എസ്. അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ. ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അടുത്ത മത്സരത്തിൽ ജാർഖണ്ഡാണ് കേരളത്തിന്റെ എതിരാളി. 13-നാണ് മത്സരം.

Hot this week

പാഠപുസ്തക വിതരണം ഫെബ്രുവരി 13ന്; സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് വിതരണം നടത്തുന്നത് ചരിത്രത്തില്‍ ആദ്യം: വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ​2026-27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 13ന് നടത്തുമെന്ന് വിദ്യാഭ്യാസ...

പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'....

കാലിഫോർണിയയിൽ കാട്ടുമാക്രോണി കഴിച്ചു 4 മരണം.കാലിഫോർണിയയിൽ അതീവ ജാഗ്രത

അതീവ മാരകമായ 'ഡെത്ത് ക്യാപ്'  കൂണുകൾ കഴിച്ച് വിഷബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന...

പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി

പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം തടങ്കലിലാക്കിയ ടഫ്‌റ്റ്‌സ്...

സൂപ്പർ ബൗൾ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി റോ ഖന്ന; ഐസ് ഏജന്റുമാരെ പുറത്താക്കണമെന്ന് ആവശ്യം

അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പർ ബൗൾ'  നടക്കുമ്പോൾ, വിദേശികളെ...

Topics

കാനഡയുമായി കൊമ്പുകോർത്ത് ട്രംപ്: പാലം തടയുമെന്നും ഐസ് ഹോക്കി നിരോധിക്കുമെന്നും ഭീഷണി

അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പുതിയ 'ഗോർഡി ഹോവ്' അന്താരാഷ്ട്ര പാലത്തിന്റെ നിർമ്മാണവുമായി...

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ വന്നു

 പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഡിസ്‌കൗണ്ട് ഫാർമ പദ്ധതി (TRUMP-Rx) നിലവിൽ...

കെ.എച്ച്.എൻ.എ ഡി.സി. റീജിയണൽ വൈസ് പ്രസിഡന്റായി നാരായണൻകുട്ടി മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of...
spot_img

Related Articles

Popular Categories

spot_img