ടി20 ലോകകപ്പ് 2026 | ഡബിൾ ത്രില്ലർ ക്ലൈമാക്സ്! അഹമ്മദാബാദിലെ ഡബിൾ സൂപ്പർ ഓവർ മാച്ചിൽ ജയം പ്രോട്ടീസിന്

ടി20 ലോകകപ്പിൽ രണ്ട് സൂപ്പർ ഓവറുകളുമായി ക്ലൈമാക്സിൽ വമ്പൻ ത്രില്ലിങ് സീനുകൾ കാത്തുവച്ച ആവേശപ്പോരിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടിയായി 19.4 ഓവറിൽ 187ന് അഫ്ഗാനിസ്ഥാൻ്റെ എല്ലാ ബാറ്റർമാരും പുറത്താവുകയായിരുന്നു.

ഇതോടെ മത്സരം ആദ്യത്തെ സൂപ്പർ ഓവറിലേക്ക് നീങ്ങി. ആവേശകരമായ ആദ്യത്തെ സൂപ്പർ ഓവർ മത്സരത്തിൽ ഇരു ടീമുകളും 17 വീതം റൺസടിച്ച് സമനില പാലിച്ചു. അതോടെ മത്സരവിധി നിർണയിക്കാൻ വീണ്ടുമൊരു സൂപ്പർ ഓവർ കൂടി വേണമെന്ന നിലയായി.

എന്നാൽ രണ്ടാമത്തെ സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർത്തടിച്ച ഡേവിഡ് മില്ലറും സ്റ്റബ്സും ചേർന്ന് ഒരോവറിൽ 23 റൺസാണ് സമ്മാനിച്ചത്. മൂന്ന് സിക്സറുകൾ ഈ ഓവറിൽ പിറന്നു. അതോടെ ജയിക്കാൻ അഫ്ഗാന് വേണ്ടത് ആറ് പന്തിൽ 24 റൺസായിരുന്നു. എന്നാൽ 19 റൺസ് മാത്രമെ അവർക്ക് കണ്ടെത്താനായുള്ളൂ.

കേശവ് മഹാരാജിനെ ഹാട്രിക് സിക്സറുകൾ പായിച്ച് ഗുർബാസ് ഞെട്ടിച്ചെങ്കിലും അവസാന പന്ത് മില്ലറുടെ കൈകളിൽ ഒതുങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ശ്വാസം നേരെ വീണു.

Hot this week

കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില...

ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

 ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു...

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക...

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന്...

Topics

സി.ഡി.സി തലപ്പത്തേക്ക് എറിക്ക ശ്വാർട്‌സ് ; വൈറ്റ് ഹൗസ് നടപടികൾ ആരംഭിച്ചു

അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജൻസിയായ സി.ഡി.സി ഡയറക്ടറായി മുൻ ഡെപ്യൂട്ടി സർജൻ...

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി...

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട്...
spot_img

Related Articles

Popular Categories

spot_img