കാർ വാങ്ങുന്നുണ്ടോ? ഫെബ്രുവരിയിൽ തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റെനോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ 2026 ഫ്രെബ്രുവരി മാസത്തേക്ക് പുതിയ ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളാണ് ഓഫറുകളാണ് റെനോ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിനെയും വേരിയൻ്റിനേയും ആശ്രയിച്ച് ഏകദേശം 73,500 രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഈ മാസം റെനോ വാഹനങ്ങൾ വാങ്ങുന്നവർക്ക് കൈവന്നിരിക്കുന്നത്.

20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസും 10,000 രൂപ വരെ ലോയൽറ്റി ബോണസുമാണ് ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് ലഭിക്കുക. റെനോയുടെ എൻട്രി ലെവൽ കാറുകൾക്ക് മൊത്തം 45,000 രൂപയുടെ ഓഫറാണ് ഫെബ്രുവരിയിൽ ലഭിക്കുക. പഴയ വാഹനം ഉപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് എക്സ്‌ചേഞ്ച് ബോണസിന് പകരം 25,000 രൂപയുടെ സ്ക്രാപ്പേജ് ഇൻസെൻ്റീവും തെരഞ്ഞെടുക്കാം. സിഎൻജി ഇതര വേരിയൻ്റുകൾക്കും മൂന്ന് വർഷത്തെ ഫ്രീ എഎംസി പാക്കേജ് ലഭിക്കും. ഇതോടെ ആദ്യകാല ഉടമസ്ഥാവകാശമുള്ളവർക്ക് സർവീസ് ചെലവുകൾ കൂടുതലായി കുറയും.

റെനോ ക്വിഡ് ആർഎക്സ്‌ടി പതിപ്പ് വാങ്ങുന്നവർക്ക് ക്യാഷ്, എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങൾ സംയോജിപ്പിച്ച് 35,000 രൂപ വരെ ഓഫർ ലഭിക്കും. റെനോയുടെ കോം‌പാക്റ്റ് എംപിവിയായ ട്രൈബറിനും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. എംപിവിയുടെ ടെക്നോ, ഇമോഷൻ പതിപ്പുകളിൽ 55,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഇതിൽ 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ആനുകൂല്യവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 25,000 രൂപയുടെ സ്ക്രാപ്പേജ് ഇൻസെൻ്റീവും തെരഞ്ഞെടുക്കാം. സിഎൻജി ഇതര വേരിയൻ്റുകൾക്കും മൂന്ന് വർഷത്തെ ഫ്രീ എഎംസി പാക്കേജ് ലഭിക്കും.

ഈ മാസം ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നത് റെനോ കൈഗറിനാണ്. ടർബോ സിവിടി ട്രിമിന് 48,500 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ എക്സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ആനുകൂല്യവും ലഭിക്കും. ഇങ്ങനെ മൊത്തം 73,500 രൂപ വരെ ലാഭം നേടാം. എല്ലാ ഓഫറുകളും 2026 ഫെബ്രുവരി 28 വരെ മാത്രമേ ലഭ്യമാകൂ. എക്സ്‌ചേഞ്ച്, സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ ഒരുമിച്ച് ലഭിക്കില്ല. അതേസമയം ലോയൽറ്റി ബോണസുകൾ നിലവിലുള്ള റെനോ ഉപഭോക്താക്കൾക്ക് മാത്രമേ കിട്ടൂ.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img