ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം

ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ തമിഴ്‌നാടിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് കേരളം. ഒന്നാം ഇന്നിങ്‌സിൽ കേരളം ഉയർത്തിയ 239 റൺസ് പിന്തുടർന്ന തമിഴ്‌നാട് 124 റൺസിന് പുറത്താവുകയായിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്ത തമിഴ്‌നാട് ഏഴ് വിക്കറ്റിന് 177 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. വിജയലക്ഷ്യമായ 63 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അർജുൻ വി. നായർ 168 പന്തിൽ നിന്ന് 108 റൺസ് നേടിയ മികവിലായിരുന്നു കേരളം ആദ്യ ഇന്നിങ്സിൽ 239 റൺസെടുത്തത്. സായന്ത് എസ്. നായർ 38 റൺസ് നേടി മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാടിനെ ഉജ്ജ്വല ബൗളിങ്ങിലൂടെ കേരളം 124 റൺസിന് എറിഞ്ഞൊതുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ തരുൺ എം.എസും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ധീരജ് കൃഷ്ണയും, രണ്ട് വിക്കറ്റ് നേടിയ നിർമ്മൽ എൽ. രാഹുലുമാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. 40 റൺസെടുത്ത കബിലൻ മാത്രമാണ് തമിഴ്‌നാട് നിരയിൽ അല്പമെങ്കിലും പൊരുതിയത്.

തുടർന്ന് ഫോളോ ഓൺ ചെയ്ത തമിഴ്‌നാട് രണ്ടാം ഇന്നിങ്‌സിൽ അതിവേഗം സ്കോർ ചെയ്ത് ഏഴ് വിക്കറ്റിന് 177 റൺസെന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയ‍ർ ചെയ്തു. തമിഴ്‌നാടിനായി കബിലൻ 42 റൺസും മൊഹമ്മദ് അർഫാസ് 41 റൺസും നേടി. കേരളത്തിന് വേണ്ടി ധീരജ് കൃഷ്ണ നാലും വൈഷ്ണവ് എസ്. രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്കോർ ബോർഡ് തുറക്കും മുൻപേ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അശ്വിൻ രാജും ദക്ഷ് ശിവയും ചേർന്നുള്ള 43 റൺസിന്റെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. അശ്വിൻ 23 റൺസും ദക്ഷ് 12 റൺസുമായി പുറത്താകാതെ നിന്നു. തമിഴ്നാടിന് വേണ്ടി ജീവ മൂന്നും ശേഷങ്ക് കുമാ‍ർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 

Hot this week

കേരള ബ്ലാസ്റ്റേഴ്‌സ് കളത്തില്‍; ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ്...

‘പാഠ പുസ്തകം നേരത്തെ എത്തിക്കുന്നത് കുറ്റമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

പാഠപുസ്തക വിതരണത്തെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി...

എപ്സ്റ്റീന്‍ ഫയല്‍സ് വിഷയം; ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട്...

കോപ്പ ഡെല്‍ റെ: സെമി ആദ്യ പാദത്തില്‍ ബാഴ്‌സക്ക് നാലുഗോള്‍ പതനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ആര്‍സനല്‍

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല്...

ഇന്ത്യന്‍ വിപണി പിടിക്കാൻ സ്ട്രാറ്റജിക്ക് പ്ലാനുമായി ജീപ്പ് ! പുത്തൻ എസ്‌യുവി അടുത്ത വര്‍ഷം എത്തിയേക്കും

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്കൻ ഐക്കണിക് വാഹന ബ്രാൻഡായ...

Topics

ഇർഫാൻ ഖാനെ നായകനാക്കി ആലോചിച്ച സിനിമ, ഇന്ന് ഷാഹിദ് ചിത്രം; വെളിപ്പെടുത്തി സുതപ സിക്ദാർ

വിശാൽ ഭരദ്വാജ് ചിത്രം 'ഓ റോമിയോ' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ആദ്യ ഷോകൾ...

സാംസങ് ഗാലക്സി എസ്26 സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയന്‍ ടെക് ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയ ഗാലക്സി എസ്26...

“ബംഗ്ലാദേശിനുള്ള പിന്തുണ തുടരും”; ബിഎൻപിക്കും താരിഖ് റഹ്മാനും അഭിനന്ദനങ്ങളറിയിച്ച് നരേന്ദ്ര മോദി

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)ക്ക് അഭിനന്ദനങ്ങളുമായി...
spot_img

Related Articles

Popular Categories

spot_img