ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രീമിയം ലൈവ് സ്റ്റേജ് ഷോ, അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് ആരാധകരെ ഒരുമിച്ചു കൊണ്ടുവരുന്ന വൻ സാംസ്‌കാരിക ഉത്സവമായിരിക്കും.

ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന “കിലുക്കം 25”  , വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിൻസർ എന്റർടെയിൻമെന്റാണ് പരിപാടിയുടെ മാനേജ്മെന്റ്.

കിലുക്കം 25 – മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ”-യിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചു ചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രിൽ 17-വെള്ളിയാഴ്ച വൈകിട്ട് 6:30-ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സാംസ്‌കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകർ അറിയിച്ചു.

മലയാള സിനിമയുടെ അഭിമാനതാരമായ മോഹൻലാലിന്റെ കലാജീവിതം ആഘോഷിക്കുന്ന ഈ പരിപാടി, വിനോദം, സംസ്കാരം, സമൂഹസൗഹൃദം എന്നിവയുടെ മനോഹരമായ സംഗമമായി മാറും. ടെക്സസും സമീപ സംസ്ഥാനങ്ങളും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന പരിപാടിയായി ഇത് മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.

ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും.

ഈ മഹത്തായ പരിപാടിയോടനുബന്ധിച്ച് വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടൈറ്റിൽ സ്പോൺസർ, പ്രെസന്റിംഗ് സ്പോൺസർ, മെഗ, പ്ലാറ്റിനം, ഗോൾഡ്, സിൽവർ തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ബ്രാൻഡിംഗ്, എൽഇഡി സ്ക്രീൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ബാനറുകൾ, സ്റ്റാളുകൾ, സുവിനിയർ പരസ്യങ്ങൾ, ടിക്കറ്റ് ബ്രാൻഡിംഗ്, സ്റ്റേജ് പരാമർശങ്ങൾ എന്നിവയിലൂടെ സ്പോൺസർമാർക്ക് വലിയ ദൃശ്യപ്രചാരവും ബ്രാൻഡ് അംഗീകാരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിക്ക് മുൻപും ശേഷവും ഡിജിറ്റൽ മീഡിയയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ പ്രചാരണം നടത്തുമെന്നും, ഇതുവഴി സ്പോൺസർമാർക്ക് ദീർഘകാല ബ്രാൻഡ് ദൃശ്യത ഉറപ്പാക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സ്പോൺസർ ബൂത്തുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, കോ-ബ്രാൻഡഡ് ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ പ്രത്യേക ബ്രാൻഡ് ആക്ടിവേഷൻ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി താൽപ്പര്യമുള്ളവർ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ, സ്പോൺസർഷിപ്പ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ബന്ധപ്പെടേണ്ടവർ:
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) – (832) 997-9788
ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) – (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) – (469) 644-2800
ശ്രീ. തോമസ് പണിക്കർ (ട്രഷറർ) – (832) 539-3843
ശ്രീ. മനോജ് മാത്യു (സെക്രട്ടറി) – (281) 226-0499
ഡോ. സക്കറിയ തോമസ് (ഷാജു) – (832) 643-9942 (ജനറൽ കൺവീനർ)

Hot this week

സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ശക്തമായി താൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുവെന്ന് ന്യൂയോർക്ക് സിറ്റി മേയർ...

ഗാർലൻഡിൽ മെയ് 2-ന് ‘സ്പ്രിംഗ് എക്സ്പോ 2026’; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം

വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ 'സ്പ്രിംഗ് എക്സ്പോ 2026' സംഘടിപ്പിക്കുന്നു....

ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ...

മർത്തോമ നോർത്ത് അമേരിക്ക ഡയോസിസ്സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായി അനു സ്കറിയയുടെ സേവനകാലം സമാപിച്ചു

മർത്തോമ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറിയായി മൂന്ന്...

വാൽപാറ ദുരന്തം:മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു

തമിഴ്‌നാട് വാൽപാറയിൽ വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മരണപ്പെട്ട സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും...

Topics

കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക  കോംഗോയിലേക്ക് നാടുകടത്തി

അഭയാർഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ...

കുരിശ്കണ്ട് വികാരാധീനനായതായിബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി

അർത്തെമിസ് 2  ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാസ കമാൻഡർ റീഡ്...

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ...
spot_img

Related Articles

Popular Categories

spot_img