ഇറാന്‍ സംഘര്‍ഷം: യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള വിമാനസര്‍വീസുകളും തടസപ്പെട്ടു; ആകെ 450ലേറെ വിമാന സര്‍വീസുകള്‍ ഇന്ന് മുടങ്ങി

ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ രാജ്യത്തെ 450ലേറെ വിമാന സര്‍വീസുകള്‍ ഇന്ന് തടസപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് കൂടുതലായി മുടങ്ങിയത്. യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള 50 സര്‍വീസുകളും റദ്ദാക്കിയതായി അറിയിപ്പുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

11 രാജ്യങ്ങളെ ഡിജിസിഎ ഹൈ റിസ്‌ക് എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍, ഇസ്രയേല്‍, ലെബനന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ജോര്‍ദന്‍, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയാണ് അപകടസാധ്യത മേഖലകളായി കണക്കാക്കിയിരിക്കുന്നത്. ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍, ബഹ്‌റൈന്‍, സിറിയ, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാതകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചുകഴിഞ്ഞു.

യുഎസ് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ പ്രത്യാക്രമണത്തില്‍ ഗള്‍ഫ് മേഖല വിറയ്ക്കുകയാണ്. ദുബായിലെ പാം ജുമൈറയിലും ബുര്‍ജ് അല്‍ അറബിലും വിമാനത്താവളത്തിലും അടക്കം യുഎഇയിലെ ആറിടത്ത് ആക്രമണം. ബഹ്‌റൈനിലെ മനാമയില്‍ കെട്ടിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ചു. ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ അപലപിച്ചു. സൗദി കിരീടാവകാശിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇറാന്‍ അയച്ചത് 137 മിസൈലുകളും 209 ഡ്രോണുകളുമാണ് പതിച്ചത്.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img