ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ദുബായ് വ്യോമപാത ഇന്ന് ഭാഗികമായി തുറക്കും

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ജിസിസി രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്കും, തിരിച്ചും കൂടുതൽ സർവീസുകളുമായി വിവിധ എയർലൈനുകൾ. കൊച്ചിയിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, ജിദ്ദ , റിയാദ് , മസ്കറ്റ് , എന്നിവിടങ്ങളിലേക്കാണ് എയർ അറേബ്യ , എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് , സൗദി എയർലൈൻസ്, ഒമാൻ എയർവെയ്സ് എന്നിവയടക്കമുള്ള വിമാന കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിൽ പലതും പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ്.

അതേസമയം കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് ഇതുവരെ കൊച്ചിയിൽ നിന്നും, തിരിച്ചും ,ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകുന്ന വിവരം അനുസരിച്ച് ഇന്ന് കൊച്ചിയിലേക്ക് എത്തേണ്ട 32 വിമാനങ്ങളും കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 35 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വിമാന സർവീസുകൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തണം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ദുബായ് വ്യോമപാത ഇന്ന് ഭാഗികമായി തുറക്കുമെന്നും അറിയിപ്പുണ്ട്. എന്നാൽ എമിറേറ്റ് വിമാനങ്ങൾ സർവീസ് നടത്തില്ല. സൗദി വിദേശകാര്യ മന്ത്രിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയതിന് തുടർന്ന് ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സ്പെഷ്യൽ ഫ്ളെറ്റുകൾ ഏർപ്പാടാക്കുവാൻ കേന്ദ്ര സർക്കാർ വിമാന കമ്പനികൾക്ക് അനുമതി നൽകി. ഡൽഹിയിൽ നിന്നുള്ള യുഎസ്, യൂറോപ്പ് സർവീസുകളും സാധാരണ നിലയിൽ ആയിട്ടുണ്ട്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കും മുംബെയിലേക്കും എയർ ഇന്ത്യ ഇന്ന് മുതൽ സാധാരണ സർവീസുകൾ പുനരാരംഭിക്കും. ഇന്നലെ വരെ ഇൻഡിഗോ റദ്ദാക്കിയത് 500 ഫ്ളൈറ്റുകളാണ്.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img