ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനായി സിദാന്‍ എത്തുമെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ വാക്കാല്‍ കരാര്‍ ഉറപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന് പകരക്കാനായാണ് സിദാന്‍ എത്തുക. നീണ്ട ഇടവേളയ്ക്കു ശേഷമാണ് സിദാന്‍ പരിശീലകനായി തിരിച്ചെത്തുന്നത്.

2026-ലെ ഫിഫ ലോകകപ്പിന് ശേഷം സിദാന്‍ ഫ്രാന്‍സ് ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ, ഫ്രഞ്ച് ടീമിനൊപ്പം 14 വര്‍ഷം നീണ്ട ദെഷാംപ്സിന്റെ കാലഘട്ടം ഈ സീസണോടെ അവസാനിക്കും.

ഫ്രാന്‍സ് ദേശീയ ടീമുമായി സിദാന്‍ സഹകരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ മറ്റ് പല വമ്പന്‍ ഓഫറുകളും സിദാന്‍ വേണ്ടെന്നു വെച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റിയല്‍ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകള്‍ സിദാനെ സമീപിച്ചെങ്കിലും ഈ ഓഫറുകളെല്ലാം മുന്‍ താരം വേണ്ടെന്ന് വെക്കുകയായിരുന്നു.

റയല്‍ മാഡ്രിഡിലായിരുന്നു സിദാന്‍ പരിശീലകനായി തുടങ്ങിയത്. 2016-നും 2018-നും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച് പരിശീലകനെന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചു. പിന്നീട് 2019-ല്‍ സാന്‍ഡിയാഗോ ബെര്‍ണബ്യൂവില്‍ പരിശീലകനായെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം 2021-ല്‍ അദ്ദേഹം ക്ലബ്ബ് വിട്ടു.

ഇതിനുശേഷം മറ്റ് പ്രമുഖ ക്ലബ്ബുകളില്‍ നിന്നുള്ള ഓഫറുകളെല്ലാം നിരസിച്ച് ഫ്രാന്‍സ് ദേശീയ ടീമിനായുള്ള അവസരത്തിന് കാത്തിരിക്കുകയായിരുന്നു സിദാന്‍. 2026 ലോകകപ്പ് കഴിയുന്നതോടെ ആ കാത്തിരിപ്പിന് വിരാമമാകും.

കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ, ഡിസൈര്‍ ഡൂയി, മൈക്കല്‍ ഒലീസ്, ഡയോട്ട് ഉപമേക്കാനോ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന കരുത്തുറ്റ നിരയെയായിരിക്കും സിദാന് ലഭിക്കുക. 2026 ലോകകപ്പിലെ ഫ്രാന്‍സിന്റെ പ്രകടനം എന്തുതന്നെയായാലും, ലോക ഫുട്‌ബോളില്‍ ഫ്രഞ്ച് ടീമിന്റെ ആധിപത്യം ഉറപ്പിക്കുക എന്നതായിരിക്കും സിദാന്റെ പ്രധാന ദൗത്യം.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img