വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1, വെള്ളി മുതല്‍ മെയ് 3, ഞായർ  ദിവസങ്ങളിൽ

ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1, വെള്ളി മുതല്‍ മെയ് 3, ഞായർ  ദിവസങ്ങളിൽ  നടത്തപ്പെടും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍  വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രെദ്ധേയവുമാണ്.

ഏപ്രിൽ  26, ഞായറാഴ്ച  രാവിലെ  9:15നു പ്രഭാത നമസ്കാരവും വി. കുർബാനക്കും ശേഷം 11:45 യോടുകൂടി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ “സൊഹദോ കാദീശോ” (വിശുദ്ധ രക്തസാക്ഷി) എന്ന ആൽബത്തിന്റെ ടീസർ പ്രകാശനം ചടങ്ങിൽ വച്ച് ഇടവക വികാരി നിർവഹിച്ചു. റവ. ഫാദർ തോമസ് മാത്യു രചനയും ജോജോ ജോർജ് സംവിധാനവും നിർവഹിച്ച ഈ ആൽബം ആലപിച്ചിരിക്കുന്നത് ഇടവക ഗായകസംഘമാണ്. പെരുന്നാൾ ദിവസം ആൽബം പൂർണ്ണരൂപത്തിൽ പ്രകാശനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ‘കാർട്ടർ ബ്ലഡ് കെയറുമായി’ സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കേരളീയ തനിമയിൽ നടത്തിയ കൊടിമര ഘോഷയാത്ര പ്രവാസി മലയാളികൾക്കും വിശ്വാസികൾക്കും നൊസ്റ്റാൾജിക് ആയ ഒരു വേറിട്ട അനുഭവമായി മാറി.

ഈ കൊല്ലം പെരുന്നാളിനു മുഖ്യ അഥിതി ആയി എത്തുന്നത് സൗത്ത്-വെസ്റ്റ് അമേരിക്കൻ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപൊലീത്തയും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ന്യൂയോർക് സെൻറ് വ്ളാദിമിർ സെമിനാരി പ്രൊഫെസറും ന്യൂയോർക് Bronx St. Mary’s ഇടവക വികാരിയുമായ റെവ ഫാ. Dr. വർഗീസ് ദാനിയേൽ  ആണ്.  

മെയ് 1, വെള്ളി 6:45pm നും, മെയ് 3, ശനി 6:00 pm നും സന്ധ്യ പ്രാർത്ഥനയും, ഗാന ശശ്രുഷയെ തുടർന്ന്  സുവിശേഷ പ്രഭാഷണം ഉണ്ടായിരിക്കുന്നതുമാണ്. ശനിയാഴ്ച 8 മണിയോടെ, അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോട്  ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേര്‍ച്ച വിളബും ഉണ്ടായിരിക്കും. അന്നേദിവസം ആത്‌മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും  4 മണി മുതൽ  ഉണ്ടായിരിക്കുന്നതാണ് എന്ന് 2026  ഭരണ സമിതി അറിയിച്ചു.

മെയ് 4, ഞായർ 8:45 am  പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാനയും, റാസ, നേർച്ചവിളമ്പ് എന്നിവയെ തുടർന്ന് കൊടി ഇറക്കി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തിയോടും ഭംഗിയായും കൊണ്ടാടുവാൻ എല്ലാ വിശ്വാസ സമൂഹത്തിന്റെയും പ്രാർത്ഥന ഉണ്ടാകണമേയെന്നു  ഇടവക വികാരി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി രാജൻ ജോർജ്, ട്രഷറർ അലക്സ് പള്ളിവാതുക്കൽ എന്നിവർ  അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്  പെരുന്നാൾ കൺവീനർ എബ്രഹാം സി. ചാക്കോ  (214) 604-0340 ബന്ധപ്പെടാവുന്നതാണ്.

Hot this week

ആരോഗ്യപരമായ ജീവിതത്തിന് ഒമേഗ-3 അത്യന്താപേക്ഷിതം; ഏതൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം?

സമഗ്ര ആരോഗ്യത്തിനും പ്രധാനമായി ഹൃദയാരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകമാണ് ഒമേഗ-3...

സത്യനായി ദിനേഷ് പ്രഭാകർ, രമ്യയായി കൃഷ്ണപ്രഭ; ‘ദൃഢം’ ക്യാരക്ടർ വീഡിയോകൾ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന...

വെള്ളത്തിൽ പോയാലും പ്രശ്നമില്ല; തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോൺ സീരിസായ എഫ് 33...

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! ‘ആവേശ’ത്തിന് ശേഷം ‘കാട്ടാളനി’ൽ അലോകയായി താരം

ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ...

‘മിസ്റ്റർ അപ്പാ, ഇനി പാടരുത്”; ജന്മദിനത്തിൽ ബേസിലിനെ ട്രോളി സഹോദരിയും പങ്കാളിയും

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് 37ാം ജന്മദിനം...

Topics

“നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരല്ലേ”? പോസ്റ്റല്‍ വോട്ടില്‍ തെര. കമ്മീഷനെതിരെ ഹൈക്കോടതി

സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി...

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു....

ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ

വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ...
spot_img

Related Articles

Popular Categories

spot_img