യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി. മെയ് 30നാണ് യൂറോപ്പിലെ വമ്പൻ പോരാട്ടം. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻ്റ് ജെർമെയ്ൻ ഫൈനലിലെത്തുന്നത്. കഴിഞ്ഞ വർഷം അവർ ജേതാക്കളായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങിയ കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ആഴ്‌സണലിൻ്റെ അക്കൗണ്ടില്‍ ഇതുവരെ ചാംപ്യന്‍സ് ലീഗ് ട്രോഫി എത്തിയിട്ടില്ല. ഇത്തവണ അതും മറികടക്കാമെന്നതാണ് ആഴ്‌സണലിൻ്റെ പ്രതീക്ഷ.

ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൻ്റെ ഹോംഗ്രൗണ്ടിൽ വച്ച് ഇന്നലെ രാത്രി നടന്ന രണ്ടാം പാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ആഴ്ച പിഎസ്‌ജിയുടെ മൈതാനത്ത് നടന്ന ആദ്യ മാച്ചിൽ 5-4ന് പിഎസ്‌ജി വിജയിച്ചിരുന്നു. ഇതോടെ 6-5 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് പിഎസ്എജി യൂറോപ്പിലെ വമ്പന്മാരാകാനുള്ള കലാശപ്പോരിന് ടിക്കറ്റെടുത്തത്.

ബുഡാപെസ്റ്റിൽ മെയ് 30ന് നടക്കുന്ന ഇംഗ്ലീഷ് കബ്ബ് ആഴ്സണലാണ് പിഎസ്‌ജിയുടെ എതിരാളികൾ. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഒസ്മാൻ ഡെംബലെയിലൂടെ പിഎസ്‌ജി മുന്നിലെത്തിയിരുന്നു. ഖ്വിച്ച വാരത്‌സ്ഹേലിയ നൽകിയ അതിമനോഹരമായ പാസിൽ നിന്നാണ് ഡെംബലെ ഗോൾ കണ്ടെത്തിയത്. സീസണിൽ നോക്കൗട്ട് ഘട്ടത്തിൽ തുടരെ ഏഴ് മാച്ചുകളിൽ ഗോൾ നേടുകയോ അസിസ്റ്റ് നൽകുകയോ ചെയ്യുന്ന ആദ്യ താരമായി ഖ്വിച്ച വാരത്‌സ്ഹേലിയ മാറി.

ഹോം ഗ്രൗണ്ടിൽ കലാശപ്പോരിന് ടിക്കറ്റെടുക്കാൻ ബയേൺ താരങ്ങൾ നന്നായി പൊരുതിയെങ്കിലും പിഎസ്‌ജിയുടെ പ്രതിരോധപ്പൂട്ട് തകർക്കാനായത് ഇഞ്ച്വറി ടൈം വരെ കാക്കേണ്ടി വന്നു. ഇഞ്ച്വറി ടൈമിൻ്റെ നാലാം മിനിറ്റിൽ ഹാരി കെയ്നാണ് ബയേണിനായി വല കുലുക്കിയത്. എന്നാൽ ആദ്യപാദത്തിലെ ഗോൾ വ്യത്യാസം അവർക്ക് മറികടക്കാനായി. ഇതോടെ ഒരു ഗോൾ വ്യത്യാസത്തിൽ പിഎസ്‌ജി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. പിഎസ്‌ജി താരങ്ങളായ നുനോ മെൻഡസിനെതിരെയും ജാവോ നെവസിനെതിരെയും ബയേൺ മ്യൂണിക്ക് താരങ്ങൾ ഹാൻഡ് ബോൾ അപ്പീൽ ഉയർത്തിയെങ്കിലും റഫറി വാദം അംഗീകരിക്കാത്തത് വലിയ വിവാദമായി മാറിയിട്ടുണ്ട്. റഫറി വാർ സഹായം തേടാത്തതും ബയേൺ താരങ്ങളെ നിരാശപ്പെടുത്തി.

കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ ലാലിഗയിലെ വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പ്രീമിയര്‍ ലീഗ് ശക്തികളായ ആഴ്‌സണല്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ഫൈനലിനെത്തുന്നത്. ആദ്യപാദ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഹോംഗ്രൗണ്ടില്‍ ഇരുവരും ഓരോ ഗോള്‍ വീതമടിച്ച് സമനില വഴങ്ങിയിരുന്നു. ഇതോടെ 2-1 എന്ന നിലയിൽ അഗ്രിഗേറ്റ് സ്കോറിലാണ് ആഴ്സണൽ ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്.

Hot this week

“എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍...

ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ്...

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ...

വിജയ്ക്ക് പിന്തുണയേറുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക്...

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം...

Topics

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതു ജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി...

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

പാമ്പുകടിച്ച പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാൽ വിഷം ഏൽക്കുമോ? ഉത്തരം ഇതാണ്

കേരളത്തിൽ പാമ്പുകടിയേറ്റ കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് കൂടിയതുതോടെ പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ...
spot_img

Related Articles

Popular Categories

spot_img