അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026-ലെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി കൊടിയേറി. വിപുലമായ പങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്കാരിക അന്തരീക്ഷത്തോടെയും നടന്ന ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് സമൂഹ ഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി മാറി.

അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ശ്രീ. ലെനോ സ്കറിയ സ്വാഗതപ്രസംഗം നടത്തി. പ്രവാസി മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വലിയ സാംസ്കാരിക വേദിയായാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങൾ മാറിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ് (എം സി) യോഗ നടപടികൾ നിയന്ത്രിച്ചു.

പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ഹോണറബിൾ ഷോൺ ഡൗഗർട്ടി ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഔദ്യോഗികകമായി ഉൽഘാടനം ചെയ്തു. സമൂഹ ഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും ഇത്തരം ആഘോഷങ്ങളുടെ മുഖ്യ ലക്ഷ്യമാണെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. പരിപാടിയുടെ സ്പോൺസർ ആയിരുന്ന ഹോണസ്റ്റ് റിയൽ എസ്റ്റേറ്റിന്റെ ബോബി മാത്യു ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

ഓണാഘോഷ ചെയർമാൻ ശ്രീ. ബിനു മാത്യു, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായ ശ്രീ. വിന്സെന്റ് ഇമ്മാനുവൽ, ശ്രീമാൻ സുധ കർത്ത, കേരളാ ഡേ ചെയർമാൻ തോമസ് പോൾ, എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. റോണി വർഗീസ് പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായ പമ്പ പ്രസിഡന്റ് ശ്രീ. അലക്സ് തോമസ്, കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ. ജീമോൻ ജോർജ്, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രതിനിധിയായി ശ്രീ. ഫിലിപ്പോസ് ചെറിയാൻ, സിമിയോയുടെ പ്രതിനിധിയായി ശ്രീ. അഭിലാഷ് ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

പരിപാടിയിൽ ശ്രീ. സുമോദ് ടി. നെല്ലിക്കാല, ശ്രീ. ജേസൺ വർഗീസ്, ശ്രീ. രാജു പി. ജോൺ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ചടങ്ങിന് സംഗീതാഭരണമായി. ട്രഷറർ ശ്രീ. രാജൻ സാമുവൽ നന്ദിപ്രസംഗം നടത്തി.

ഈ വർഷത്തെ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ഓഗസ്റ്റ് 22-ന് ക്യാൻസ്റ്റാറ്റർ വോൾക്‌സ്‌ഫെറിൻ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ അരങ്ങേറും. മെഗാ പൂക്കളം, മെഗാ തിരുവാതിര, നൃത്ത-സംഗീത പരിപാടികൾ, മെഗാഷോകൾ, കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക അവതരണങ്ങൾ, ഓണ സദ്യ എന്നിവ എന്നെത്തെയും പോലെ ഇത്തവണയും ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളായിരിക്കും.

കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, പ്രവാസി മലയാളികൾക്ക് ഒരുമിച്ചു സമയം ചെലവഴിക്കാനും സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ ആഘോഷം മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ശ്രീ. ലെനോ സ്കറിയയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ്, ട്രഷറർ ശ്രീ. രാജൻ സാമുവൽ, സെക്രട്ടറി ശ്രീ. സുരേഷ് നായർ, ജോയിന്റ് ട്രഷറർ ശ്രീ. ജീമോൻ ജോർജ് ,എക്സിക്യൂട്ടീവ് വൈസ് ചെയർമാൻമാരായ ശ്രീ. വിന്സെന്റ് ഇമ്മാനുവൽ, ശ്രീ. ജോർജ് ഓലിക്കൽ, ശ്രീ. അലക്സ് തോമസ്, ശ്രീമതി സുധ കർത്ത, ശ്രീമതി ആശ ഓഗസ്റ്റിൻ, ശ്രീ. ഫിലിപ്പോസ് ചെറിയാൻ, ശ്രീ. അഭിലാഷ് ജോൺ എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിക്കുന്നു. ഓണാഘോഷ ചെയർമാനായി ശ്രീ. ബിനു മാത്യു, കേരള ഡേ ചെയർമാനായി ശ്രീ. തോമസ് പോൾ, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീ. റോണി വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു. പി.ആർ.ഒ ആയി ശ്രീ. സുമോദ് ടി. നെല്ലിക്കാല, അവാർഡ് കമ്മിറ്റി ചെയർമാനായി ശ്രീ. ജോർജ് നാടവയൽ, ഐ.ടി. കോർഡിനേറ്ററായി ശ്രീ. സാജൻ വർഗീസ്, സോഷ്യൽ മീഡിയ കോർഡിനേറ്ററായി ശ്രീ. അനൂപ് അനു, മീഡിയ കോർഡിനേറ്ററായി ശ്രീ. അരുണ്‍ കോവാട്ട്, കോഓർഡിനേറ്റർ ടി . ജെ. തോംസൺ, അനീഷ് ജോയ്, സിജു ജോൺ, ദിലീപ് ജോർജ്, ജോബി ജോർജ്കുട്ടി, ജെയ്സൺ വറുഗീസ്, ജോൺ പണിക്കർ എന്നിവർ വിവിധ മേഖലകളിൽ സജീവ നേതൃത്വം നൽകുന്നു.

സാംസ്കാരിക വൈവിധ്യവും സമൂഹ ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷങ്ങൾ, പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ കേരളത്തിന്റെ ആത്മാവിനെ വീണ്ടും ഉണർത്തുന്ന മഹോത്സവമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Hot this week

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

ബാഫ്റ്റയിൽ തരംഗമായി ‘അഡോളസെൻസ്’; ചരിത്രമെഴുതി 16കാരൻ ഓവൻ കൂപ്പർ

ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ്...

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...

തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം....

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....

Topics

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

ബാഫ്റ്റയിൽ തരംഗമായി ‘അഡോളസെൻസ്’; ചരിത്രമെഴുതി 16കാരൻ ഓവൻ കൂപ്പർ

ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ്...

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...

തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു

തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം....

പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കും; കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്....

‘കൃഷ്ണാവതാരം’ സിനിമയ്ക്ക് യുപിയിൽ നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....

പഴയ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി അടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം, അറ്റകുറ്റ പണികൾക്കായി അടച്ചു....

ഹാൻ്റാവൈറസ്  ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ...
spot_img

Related Articles

Popular Categories

spot_img