മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ICC സിഇഒയിലേക്ക്; ആരാണ് സഞ്‌ജോഗ് ഗുപ്ത?

ഐസിസിയുടെ പുതിയ സിഇഒ ആയി സഞ്‌ജോഗ് ഗുപ്തയെ നിയമിച്ചു. നിലവില്‍ ജിയോസ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് ആന്റ് ലൈവ് എക്‌സ്പീരിയന്‍സസ് സിഇഒ ആണ് സഞ്‌ജോഗ്. ഐസിസിയുടെ നിലവിലെ സിഇഒ ആയ ജെഫ് അലാര്‍ഡിസിന്റെ പിന്‍ഗാമിയായാണ് സഞ്‌ജോഗ് ഗുപ്ത എത്തുന്നത്.

ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ് സഞ്‌ജോഗ്. ഐപിഎല്‍, ഐസിസി പോലുള്ള പ്രധാന ക്രിക്കറ്റ് ഇവന്റുകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുള്ള വ്യക്തിയാണ് ഗുപ്ത. മാധ്യമപ്രവര്‍ത്തനായാണ് ഗുപ്ത കരിയര്‍ ആരംഭിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനില്‍ നിന്നും മാധ്യമ മേഖലയില്‍ നിരവധി റോളുകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് കഴിഞ്ഞ നവംബറില്‍ ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്.

ജെഫ് അലാര്‍ഡിസിന്റെ പകരക്കരാനാകാന്‍ 25 ഓളം രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 2500 ഓളം അപേക്ഷകളില്‍ നിന്നാണ് സഞ്‌ജോഗ് ഗുപ്തയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ സിഇഒയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഐസിസി തുടങ്ങിയത്.

ആരാണ് സഞ്‌ജോഗ് ഗുപ്ത?

2000 ല്‍ ദി ട്രിബ്യൂണിന്റെ ലേഖകനായാണ് സഞ്‌ജോഗ് ഗുപ്ത കരിയര്‍ ആരംഭിക്കുന്നത്. പിന്നീട്, എന്‍ഡിടിവി, എബിപി, ടിവി ടുഡേ നെറ്റ് വര്‍ക്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2010 ല്‍ സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കിനൊപ്പം പ്രവേശിക്കുന്നത്. പിന്നീട് കമ്പനിയില്‍ പല പദവികളില്‍ സേവനം അനുഷ്ഠിച്ചു. 2020 സ്‌പോര്‍ട്‌സ് സിഇഒ ആയി.

ബഹുഭാഷാ, ഡിജിറ്റല്‍ ഫസ്റ്റ്, സ്ത്രീ കേന്ദ്രീകൃത കായിക കവറേജ് വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഗുപ്ത നിര്‍ണായക പങ്ക് വഹിച്ചതായി ഐസിസി അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img