ബിഹാറില്‍ നിതീഷിന്റെ വലിയ നീക്കം; സർക്കാർ ജോലികളില്‍ വനിതകള്‍ക്കുള്ള 35 % സംവരണം സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാക്കി

ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിതീഷ് കുമാറിന്റെ വലിയ നീക്കം. സംസ്ഥാനത്തെ സർക്കാർ തസ്തികകളില്‍ വനിതകള്‍ക്കുള്ള 35 ശതമാനം സംവരണം ബിഹാറില്‍ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായിചുരുക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മുന്‍പ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ത്രീകള്‍ക്കും ഈ സംവരണാവകാശം ലഭിച്ചിരുന്നു. 2016 ജൂലൈയില്‍ നിതീഷ് കുമാർ തന്നെ നേതൃത്വം കൊടുത്ത സർക്കാരാണ് സ്ത്രീകള്‍ക്ക് സർക്കാർ ജോലികളില്‍ 35 ശതമാനം സംവരണം അവതരിപ്പിച്ചത്. എന്നാല്‍, സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി സംവരണം പരിഷ്കരിക്കാനാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.

സംസ്ഥാന സർക്കാരിൻ്റെ എല്ലാ തസ്തികകളിലും സംവരണം ബാധകമായിരിക്കും. ബിഹാറിൽ സ്ഥിരതാമസമാക്കിയവരാണ് സംവരണ പരിധിയില്‍ വരിക. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും യൂത്ത് കമ്മീഷന്‍ രൂപവല്‍ക്കരിക്കാനും ബിഹാർ സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് യൂത്ത് കമ്മീഷന്‍ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരുന്നു.

കഴിഞ്ഞമാസം, സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുകയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 400 രൂപയില്‍ നിന്ന് 1,100 രൂപയായാണ് പെന്‍ഷന്‍ തുക വർധിപ്പിച്ചത്. ജൂലൈ മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും വർധിപ്പിച്ച നിരക്കിൽ പെൻഷൻ ലഭിക്കുമെന്നും നീതീഷ് കുമാർ എക്സിലൂടെ അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിതീഷ് കുമാറിന്റെ വമ്പൻ പ്രഖ്യാപനങ്ങള്‍ എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍, പുരുഷന്മാർ മഹാഗത്ബന്ധന് വോട്ടുചെയ്യുമെന്നും സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍കുമെന്നുമാണ് മെയ് മാസം സംസ്ഥാനത്ത് നടന്ന പ്രീ പോള്‍ സർവേയിലെ കണ്ടെത്തല്‍. ഇങ്ക്ഇൻസൈറ്റ് പുറത്തിറക്കിയ അഭിപ്രായ വോട്ടെടുപ്പിൽ, വനിതകളിൽ ബഹുഭൂരിപക്ഷവും ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാറിനെയാണ്. അതേസമയം, യുവാക്കളുടെ പരിഗണനയിലുള്ളത് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവാണെന്നും അഭിപ്രായ സർവേ പറയുന്നു. ഈ സർവേയ്ക്ക് പിന്നാലെയാണ് സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനങ്ങള്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

Hot this week

വി ലക്ഷ്മണന്‍ സ്മാരക ജേര്‍ണലിസം അവാര്‍ഡ് എസ്‌ അനുമോള്‍ക്ക്‌

കൊല്ലം പ്രസ്‌ ക്ലബ്‌ ഏർപ്പെടുത്തിയ വി ലക്ഷ്മണന്‍ സ്മാരക ജേര്‍ണലിസം അവാര്‍ഡിന്...

ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല; ബിജെപി പ്രവേശന വാർത്തകൾ തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

ബിജെപി പ്രവേശന വാർത്തകൾ തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. താൻ ഒരു...

 പറയും പിന്നെ ചെമ്പരത്തി പൂവ് മൗനവും!

പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല , നിങ്ങൾ പറയുന്ന...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകള്‍ ചത്ത നിലയില്‍; തെരുവുനായ ആക്രമണമെന്ന് സംശയം

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തിലധികം മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവുനായ...

“ഉത്തരവാദികളെ വെറുതെ വിടില്ല”: ഡൽഹി സ്ഫോടനത്തിൽ പ്രതികരിച്ച് രാജ്‌നാഥ് സിംഗ്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോഗ...

Topics

ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് ഇന്ന്

വിദ്യാർഥികൾ ഭാവിയുടെ വിദ്യാഭ്യാസം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ...

വാസ്കുലാർ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ബോധവൽക്കരണ വാക്കത്തോൺ

രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച്...

ഇന്ത്യക്കെതിരായ താരിഫ് കുറച്ചേക്കും; സൂചന നൽകി ഡൊണാൾഡ്‌ ട്രംപ്

 താരിഫ് യുദ്ധത്തിൽ ഇന്ത്യക്ക് ഇളവ് നൽകാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന്...
spot_img

Related Articles

Popular Categories

spot_img