’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം.

’75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം. ഈ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.

പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ്‌ റൗട്ട് ചോദിച്ചു.

പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്.

Hot this week

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

Topics

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...
spot_img

Related Articles

Popular Categories

spot_img