ഒടുവില്‍ കിരീടപ്പോരില്‍ കാലിടറി അല്‍കാരസ്, വിംബിള്‍ഡണില്‍ മുത്തമിട്ട് സിന്നര്‍

വിംബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നർ. സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായിരുന്ന കാർലോസ് അൽകാരസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ കന്നി വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 4-6, 6-4, 6-4, 6-4. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഇറ്റലിയുടെ ആദ്യ പുരുഷ താരമെന്ന റെക്കോർഡും സിന്നർ സ്വന്തമാക്കി. ഗ്രാൻസ്ലാം ഫൈനലിൽ കാർലോസ് അൽകാരിസിന്‍റെ ആദ്യ തോൽവിയാണിത്.

ഹാട്രിക് കിരീടം മോഹിച്ചെത്തിയ കാർലോസ് അൽകാരസ് ഒറ്റ സെറ്റുപോലും നഷ്ടപ്പെടുത്താതെ ഫൈനലിന് ഇറങ്ങിയ യാനിക് സിന്നറിനെതിരെ ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ലോക ഒന്നാം നമ്പർ താരത്തിന്‍റെ പകിട്ടിനൊത്തുയര്‍ന്ന സിന്നര്‍ രണ്ടാം സെറ്റില്‍ തുടക്കത്തിലെ അല്‍കാരസിനെ ബ്രേക്ക് ചെയ്ത് മുന്നിലെത്തി. പിന്നീട് ആധിപത്യം നഷ്ടമാകാതെ സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു.

പിന്നീട് നിര്‍ണായക ബ്രേക്ക് പോയന്‍റുകള്‍ നേടിയും നീണ്ട റാലികള്‍ ജയിച്ചും പിഴവുകള്‍ മുതലെടുത്തും സിന്നിര്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ വിംബിള്‍ഡണില്‍ ഹാട്രിക് കിരീടമെന്ന അല്‍കാരസിന്‍റെ മോഹങ്ങള്‍ സെന്‍റര്‍ കോര്‍ട്ടില്‍ വീണുടഞ്ഞു. തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ നേടി സിന്നര്‍ കിരീടത്തില്‍ മുത്തമിട്ടു. സിന്നറുടെ കരിയറിലെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്.

Hot this week

ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ്; ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി; പകരം സ്കോട്ട്‌ലൻഡ് കളിക്കും

ബംഗ്ലാദേശിനെ ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി. സ്കോട്ട്ലൻഡ് പകരം...

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ...

ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ...

Topics

മോഹൻലാൽ തരുൺ മൂർത്തി ചിത്രം L366 ഷൂട്ടിംഗ് ആരംഭിച്ചു

ലാലേട്ടൻ തരുൺ മൂർത്തി ചിത്രം L366ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയിൽ നടന്ന...

‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന്...

ഡാലസിലെ  കഠിനമായ ശൈത്യത്തെ നേരിടാൻ താൽക്കാലിക അഭയകേന്ദ്രം

ഡാലസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാലസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന്...
spot_img

Related Articles

Popular Categories

spot_img