യാത്രാ പ്രേമികൾക്ക് വമ്പൻ അവസരം; ഹോട്ടല്‍, യാത്രാ ഓഫറുകളുള്ള മികച്ച 4 ക്രെഡിറ്റ് കാര്‍ഡുകള്‍!

യാത്ര ചെയ്യാനും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ വിമാനക്കമ്പനികളുമായോ, പ്രമുഖ ഹോട്ടലുകളുമായോ, ഹോട്ടല്‍ ശൃംഖലകളുമായോ പങ്കാളിത്തമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം. യാത്രാപ്രേമികള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍, എയര്‍മൈലുകള്‍, കിഴിവുകള്‍ തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവിലുണ്ട്. പ്രത്യേക ഫീച്ചറുകള്‍, കിഴിവുകള്‍, കോംപ്ലിമെന്ററി താമസം എന്നിവ നല്‍കുന്ന ചില യാത്രാ ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം.

1. എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ / എച്ച്ഡിഎഫ്‌സി ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ഈ കാര്‍ഡ് ഉപയോഗിച്ച്, തിരഞ്ഞെടുത്ത ഐടിസി ഹോട്ടലുകളില്‍ രണ്ട് രാത്രിക്ക് പണം നല്‍കി മൂന്ന് രാത്രി താമസിക്കാം. കൂടാതെ, ആദ്യ വര്‍ഷത്തേക്ക് കോംപ്ലിമെന്ററി ക്ലബ് മാരിയറ്റ് അംഗത്വവും ലഭിക്കും. ഇത് ഏഷ്യ-പസഫിക് മേഖലയിലെ താമസത്തിനും ഭക്ഷണത്തിനും 20% വരെ കിഴിവ് നല്‍കുന്നു.

2. ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് വിമാനം, ഹോട്ടല്‍, സിനിമ ടിക്കറ്റ് ബുക്കിംഗുകള്‍ റദ്ദാക്കുമ്പോള്‍ പ്രതിവര്‍ഷം രണ്ട് തവണ വരെ 12,000 രൂപ വരെ തിരികെ ലഭിക്കാന്‍ ഈ കാര്‍ഡ് നിങ്ങളെ സഹായിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ പ്രവേശനവും ഈ കാര്‍ഡ് നല്‍കുന്നു.

3. മാരിയറ്റ് ബോണ്‍വോയ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഈ കാര്‍ഡ് കോംപ്ലിമെന്ററി മാരിയറ്റ് ബോണ്‍വോയ് സില്‍വര്‍ എലൈറ്റ് സ്റ്റാറ്റസ് നല്‍കുന്നു. ഇത് കാര്‍ഡില്‍ ആദ്യമായി തുക ചെലവഴിക്കുമ്പോഴോ ഫീസ് അടയ്ക്കുമ്പോഴോ ഒരു സൗജന്യ രാത്രി താമസവും 10 എലൈറ്റ് നൈറ്റ് ക്രെഡിറ്റുകളും നേടാന്‍ സഹായിക്കുന്നു.

4. ആക്‌സിസ് ബാങ്ക് അറ്റ്‌ലസ് ക്രെഡിറ്റ് കാര്‍ഡ് പ്രത്യേകിച്ച് ഒരു എയര്‍ലൈന്‍ പങ്കാളിത്തവും ഇല്ലാത്ത ഈ കാര്‍ഡ് ഒരു ‘എയര്‍ലൈന്‍ എഗ്‌നോസ്റ്റിക്’ യാത്രാ കാര്‍ഡായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ നടത്തുന്ന ഓരോ യാത്രയിലും ഇത് പ്രയോജനപ്പെടും. ഈ കാര്‍ഡ് വഴി 100 രൂപ ചെലവഴിക്കുമ്പോള്‍ 5 എഡ്ജ് മൈലുകളും മറ്റ് ചെലവുകള്‍ക്ക് 2 എഡ്ജ് മൈലുകളും നല്‍കുന്നു.

പ്രത്യേക പങ്കാളിത്തമുള്ള കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങള്‍:

സൗജന്യ ഹോട്ടല്‍ രാത്രികളോ റൂം അപ്‌ഗ്രേഡുകളോ ലഭിക്കുന്നു. ഹോട്ടലുകളില്‍ വേഗത്തില്‍ ലോയല്‍റ്റി സ്റ്റാറ്റസ് നേടാന്‍ സഹായിക്കുന്നു. താമസത്തിന് റിവാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന മൂല്യം നല്‍കുന്നു. പ്രത്യേക കിഴിവുകളും ഭക്ഷണ ആനുകൂല്യങ്ങളും ഈ കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

Hot this week

ലെഫ്റ്റനന്റ് പദവിക്കായുള്ള പരിശീലനം തുടങ്ങിയത് നാല് മാസം മുമ്പ്; ഡെറാഡൂണില്‍ മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാന്‍ മരിച്ചനിലയില്‍. തിരുവനന്തപുരം...

ഹമാസായിരുന്നു ലക്ഷ്യം, പക്ഷേ പ്രതീക്ഷിച്ച വിജയം കണ്ടില്ല’; ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണം പരാജയമെന്ന് വിലയിരുത്തൽ

ഖത്തറില്‍ നടത്തിയ ആക്രമണം പരാജയമെന്ന വിലയിരുത്തലിലേക്ക് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് എത്തുന്നതായി...

ചാർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു പ്രതിയെകുറിച്ച്  വിവരങ്ങൾ നൽകുന്നവർക്ക് 100,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം

ർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു, മുൻ എഫ്‌ബി‌ഐ ഏജന്റായ റിച്ചാർഡ്...

മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക്  4.5 വർഷം തടവ് ശിക്ഷ

ർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ.)...

പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ  അനുമതി

ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി  അനുമതി...

Topics

ലെഫ്റ്റനന്റ് പദവിക്കായുള്ള പരിശീലനം തുടങ്ങിയത് നാല് മാസം മുമ്പ്; ഡെറാഡൂണില്‍ മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാന്‍ മരിച്ചനിലയില്‍. തിരുവനന്തപുരം...

ഹമാസായിരുന്നു ലക്ഷ്യം, പക്ഷേ പ്രതീക്ഷിച്ച വിജയം കണ്ടില്ല’; ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണം പരാജയമെന്ന് വിലയിരുത്തൽ

ഖത്തറില്‍ നടത്തിയ ആക്രമണം പരാജയമെന്ന വിലയിരുത്തലിലേക്ക് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് എത്തുന്നതായി...

മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക്  4.5 വർഷം തടവ് ശിക്ഷ

ർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ.)...

പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ  അനുമതി

ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി  അനുമതി...

പൂർവ ജോഷിപുര PETA ഇന്റർനാഷണലിന്റെ ആദ്യപ്രസിഡണ്ട്!

PETA (മൃഗങ്ങളുടെ എത്തിക്കൽ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന ആളുകൾ) ഇന്റർനാഷണലിന്റെ ആദ്യ പ്രസിഡന്റായി...

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ)യുടെ ഓണം സെപ്റ്റംബർ 13 ന്

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ...

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം...
spot_img

Related Articles

Popular Categories

spot_img