തണുത്ത കാറ്റും, മഞ്ഞുമഴയും; എട്ടുവർഷത്തിനു ശേഷം ഷാങ്ഹായിൽ അപൂർവമായൊരു മഞ്ഞുവീഴ്ച

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ കഴിഞ്ഞ ദിവസം ഉറക്കമുണർന്നവർ ചെറുതായൊന്ന് അമ്പരന്നു. നല്ല തണുത്ത കാറ്റും, മഞ്ഞുമഴയും. തെക്കൻ ചൈനയിൽ അതിശൈത്യം തുടരുകയാണ്. എട്ടു വർഷത്തിന് ശേഷം അപൂർവമായൊരു മഞ്ഞുവീഴ്ചയാണ് ഷാങ്ഹായിലുണ്ടായത്. ഒരാഴ്ച മുമ്പ് 20 ഡിഗ്രി സെൽഷ്യസായിരുന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂജ്യത്തിനും താഴേക്ക് കുറഞ്ഞത്.

2018 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഷാങ്ഹായിൽ ഇത്രയും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഞ്ഞുമഴ പിറ്റേന്ന് രാവിലെയും തുടർന്നു. നഗരത്തിലെ താപനില -2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദക്ഷിണ ചൈനയിൽ ശീതതരംഗം പിടിമുറുക്കിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച വരെ 20 ഡിഗ്രി സെൽഷ്യസായിരുന്നു ഷാങ്ഹായിലെ താപനില.

നേരത്തേ അസാധാരണമാംവിധം ചൂട് കൂടിയതിനെത്തുടർന്ന് വസന്തകാലത്ത് വിരിയേണ്ട ഓസ്മന്ത്സ് മരങ്ങൾ നേരത്തെ പൂവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്നൊരു മഞ്ഞുവീഴ്ച. ആർട്ടിക് മേഖലയിൽ നിന്നുള്ള തണുത്ത വായു ദക്ഷിണ ചൈനയിലേക്കെത്തിയതാണ് അതിശൈത്യത്തിന് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു. പന്ത്രണ്ടോളം പ്രവിശ്യകളിലായി 241 ഓളം പ്രധാന പാതകൾ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചുപൂട്ടി.

ഷാങ്ഹായിലേക്കുള്ള പല റോഡുകളും ഹൈസ്പീഡ് ട്രെയിൻ സർവീസുകളും താൽക്കാലികമായി തടസപ്പെട്ടു. ഗുയിഷു, ജിയാങ്‌സി പ്രവിശ്യകളിൽ താപനില 14 ഡിഗ്രി വരെ താഴ്ന്നു. വരും ദിവസങ്ങളിൽ ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം നഗരവാസികളെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img