ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പേമാരിയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് രാജ്യത്തെ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു.

അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. 12 പേരെ കാണാതായതായെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. മധ്യ ചുങ്‌ചിയോങ് മേഖലയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു ഗ്രാമം മുഴുവൻ മണ്ണ് കൊണ്ട് മൂടിയ വിധത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

രാജ്യത്തിൻ്റെ തെക്കൻ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടായത്. സാഞ്ചിയോങ്ങിൽ ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് റോഡുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങൾക്ക് നശിക്കുകയും കന്നുകാലികൾ വ്യാപകമായി ചത്തതായും റിപ്പോർട്ടുകളുണ്ട്.

മേഖലയിലുടനീളം 10,000 ത്തോളം ആളുകളെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു. അതേസമയം 41,000 ത്തിലധികം വീടുകളിൽ താൽക്കാലികമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ പ്രത്യേക ദുരന്ത മേഖലകളായി പ്രഖ്യാപിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെയ്-മ്യുങ് ഉത്തരവിട്ടിട്ടുണ്ട്.

വടക്കൻ ഗാപ്യോങ് കൗണ്ടിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി സ്വത്തു വകകൾ ചെളിയിൽ മുങ്ങിയതായി സർക്കാർ ഉദ്യോഗസ്ഥർ അറിയച്ചതായി എഎഫ്‌പി ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും, പക്ഷേ തുടർന്ന് ശക്തമായ ഉഷ്ണതരംഗമായിരിക്കും ദക്ഷിണ കൊറിയയെ കാത്തിരിക്കുന്നതെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

Hot this week

ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച...

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

നിർണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ...

നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്‌ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

Ashley Wysocki ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ...

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...
spot_img

Related Articles

Popular Categories

spot_img