പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ‘പഹൽഗാം ഭീകരാക്രമണം’ ചർച്ചയാകും

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ചേരുന്ന ആദ്യ സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആദ്യ ദിനമായ ഇന്ന് സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയം ഉന്നയിച്ച് പ്രതിപക്ഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും. ആദായ നികുതി ഭേദഗതി ബില്ലടക്കം 12 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരും. കേരളത്തിൽ നിന്നുള്ള സി. സദാനന്ദൻ രാവിലെ 11 മണിക്ക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാർലമെന്റിൽ ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വരുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ, സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം , പ്രധാനമന്ത്രി നേരിട്ട് വിശദീകരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ബിഹാർ വോട്ടർപട്ടികയിലെ തീവ്ര പരിശോധന, വിദേശനയത്തിലെ പാളിച്ച, അഹമ്മദാബാദ് വിമാനദുരന്തം എന്നീ വിഷയങ്ങളും ചർച്ച ചെയ്യണമെന്നാണ് ഇൻഡ്യാ മുന്നണിയുടെ ആവശ്യം . ആദായനികുതി ഭേദഗതി നിയമം പരിശോധിക്കുന്നതിനായി രൂപീകരിച്ച സെലക്‌ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഫെബ്രുവരി 13ന് ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.

ഡൽഹി ഹൈക്കോടതി ahജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെന്റ് എല്ലാ കക്ഷികളും ഒന്നിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നലെ അറിയിച്ചിരുന്നു .വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖർ യാദവിന്റെ ഇംപീച്ച്മെന്റും പരിഗണിക്കണമെന്നാണ് ഇൻഡ്യാ സഖ്യത്തിന്റെ ആവശ്യം. ഓഗസ്റ്റ് 21വരെയാണ് സമ്മേളനം.

Hot this week

“ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ”; വിലാപയാത്ര ജന്മനാട്ടിലേക്ക്, മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ

വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ...

അന്ന് യെച്ചൂരി വിളിച്ചു, ‘കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ’; ഒടുവില്‍ ആ മരണം അറിയാതെ വിഎസും യാത്രയായി

'വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ'... 2016 ലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി...

വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച റഷ്യയുമായി ചർച്ചകൾ നടത്തുമെന്ന്...

ഉപരാഷ്ട്രപതിയുടെ രാജിയില്‍ ‘ഞെട്ടി’ കോണ്‍‌ഗ്രസ്; ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലെന്ന് നേതാക്കള്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിന്റെ രാജി അപ്രതീക്ഷിതമെന്ന് കോണ്‍ഗ്രസ് എംപിമാർ. ധന്‍ഖറിനൊപ്പം പ്രവർത്തിച്ചതിന്റെ...

Topics

വിഎസ് എന്ന തിരുത്തല്‍വാദി; പാർട്ടി നടപടിയെടുത്തത് 11 തവണ

വിഎസിന് എതിരെ 11 തവണയാണ് പാർട്ടി നടപടി ഉണ്ടായത്. അപ്പോഴൊക്കെ ആ...

വിപ്ലവ സൂര്യന് കണ്ണീ​രോടെ വിട ചൊല്ലാൻ നാട്; രാവിലെ ദർബാർ ഹാളിൽ പൊതുദർശനം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

സമരനായകൻ വിഎസ് അച്യുതാനന്ദന് വിട നൽകാൻ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരത്തെ വീട്ടിലുള്ള...

‘അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളി; വിഎസ് എന്ന രണ്ടക്ഷം കേരളത്തിന്റെ പ്രതീകം’; മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ്...
spot_img

Related Articles

Popular Categories

spot_img