ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളികൾ, പിറന്ന മണ്ണിൽ അവസാനമായി വിഎസ് എത്തി; സങ്കടക്കടലായി വേലിക്കകത്ത് വീട്

വഴിനീളെ കാത്തുനിന്ന ജനസാഗരത്തിന്റെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് കഴിഞ്ഞദിവസം ഉച്ചയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്. വിപ്ലവ നായകനെ കാത്ത് വലിയ ജനക്കൂട്ടമാണ് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തുന്നത്.

വികാരനിർഭര നിമിഷങ്ങൾക്കാണ് വേലിക്കകത്ത് വീട് സാക്ഷ്യം വഹിച്ചത്. വിലാപയാത്ര വീടിന് മുന്നിലെത്തിയതോടെ ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളികൾ ഉയർന്നു. തങ്ങളുടെ പ്രിയ സഖാവിനായി മണിക്കൂറുകളോളം കാത്തു നിന്നവർ കണ്ണീർ പൂക്കളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി ആർ. ബിന്ദു, ജി. സുധാകരന്‍ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം പുന്നപ്രയിലെ വിഎസിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഒരു മണിക്കൂറാണ് വീട്ടിലെ പൊതുദർശനത്തിന് നിശ്ചയിച്ചിരിക്കുന്നത്.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്ക് സംസ്കാരത്തിനായി വിഎസിൻ്റെ ഭൗതിക ശരീരം കൊണ്ടുപോകും. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്നാണ് എം.വി. ഗോവിന്ദൻ അറിയിച്ചത്.

Hot this week

ശമ്പളം തുറന്ന് പറയാൻ മടിയില്ല, ദാരിദ്രം അനുഭവിച്ചിട്ടുണ്ട്, രൂപയുടെ വിലയറിയാം ; ലോകേഷ് കനഗരാജ്

തന്റെ ശമ്പളം തുറന്നു പറയാൻ മടി തോന്നിയിട്ടില്ല എന്ന് സംവിധായകൻ ലോകേഷ്...

RSS സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ

ആർഎസ്എസ് സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല...

യുകെയിലെ 6 സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും; ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ...

‘ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതാണ്’; വൈകാരിക കുറിപ്പുമായി വി എ അരുൺകുമാർ

വി എസിന്റെ മരണത്തിൽ അനുശോചനം അറിയിച്ചവർക്കും, അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയവരോടും നന്ദിപറഞ്ഞ്...

Topics

കാലം സാക്ഷി… ജനസാഗരങ്ങൾ സാക്ഷി… ...

കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും...

‘അവൾക്കൊപ്പം’ ക്യാംപെയിനിൽ വിഎസ്; ചിത്രം പങ്കുവെച്ച് വിമൺ ഇൻ സിനിമ കളക്ടീവ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്...

ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്; തിരികെ ഹാർവാർഡിലെ അധ്യാപനജീവിതത്തിലേക്ക്

ഇൻ്റർനാഷണൽ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്) ിൻ്റെ ആദ്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ...
spot_img

Related Articles

Popular Categories

spot_img