ഹൃദയപൂര്‍വം സെറ്റില്‍ നിന്നും ചില നിമിഷങ്ങള്‍! മോഹന്‍ലാലും സത്യന്‍ അന്തിക്കാടും…

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയപൂര്‍വം’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രസകരമായൊരു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഹൃദയപൂര്‍വം സെറ്റിലെ ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുകയാണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അടക്കമുള്ളവരുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഓണം റിലീസായി ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള മാളവികയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. പ്രേമലുവിലെ സംഗീത് പ്രതാപും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. സംഗീത മാധവന്‍, സിദ്ദിഖ്, ലാലു അലക്സ്, ബാബുരാജ് എന്നിവരും ചിത്രത്തിലുണ്ട്.

കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. ‘നൈറ്റ് ഷിഫ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

Hot this week

വെള്ളാര്‍മല സ്‌കൂള്‍ മനക്കരുത്ത് കൊണ്ട് മറികടന്ന പാഠപുസ്തകം

ദുരന്തങ്ങള്‍ എവിടെ ഉണ്ടായാലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക അവിടുത്തെ കുഞ്ഞുങ്ങളെ...

ഇന്ത്യക്ക് മേൽ 20-25 ശതമാനം വരെ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ്

ഇന്ത്യക്ക് മേൽ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...

കെ എസ് അനിൽകുമാർ ശുപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് തടഞ്ഞ് VC; വിട്ടുവീഴ്ചയില്ലാതെ മോഹനൻ കുന്നുമ്മൽ

സസ്പെൻഷൻ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ...

റഷ്യയിലെ ഭൂചലനം: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

റഷ്യയുടെ കാംചാക്ക തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍ തീരങ്ങളില്‍...

IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ്...

Topics

അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; സംസ്കാരം വൈകിട്ടോടെ

ഷാർജയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം...

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി...

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ...
spot_img

Related Articles

Popular Categories

spot_img