മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ആണ് സഭയും കുടുംബവും.

ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കാണും. രാവിലെ 9 മണിക്കാണ് സന്ദര്‍ശന സമയം. ഇന്നലെ സംഘം എത്തിയിരുന്നെങ്കിലും സമയ പരിധി ചൂണ്ടിക്കാണിച്ചു ജയില്‍ അധികൃതര്‍ അകത്തു കയറ്റിയില്ല. വെള്ളിയാഴ്ചയാണ് സിസ്റ്റര്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ഇന്നലെ യുഡിഎഫ് എംപിമാര്‍ കന്യാസ്ത്രീകളെ കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെ ജയില്‍ കവാടത്തിനു മുന്‍പില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു. പിന്നാലെ, ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാന്‍ രണ്ടുമണിയോടെ അനുമതി നല്‍കി. എന്‍.കെ.പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, റോജി എം.ജോണ്‍, സി. പ്രീതിയുടെ സഹോദരന്‍ ബൈജു എന്നിവര്‍ കന്യാസ്ത്രീകളെ കണ്ടു.

പിന്നാലെയാണ് ഇടത് പ്രതിനിധി സംഘം ജയില്‍ വളപ്പില്‍ എത്തിയത്. സമയം വൈകിയെന്ന കാരണത്താല്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ജയില്‍ സൂപ്രണ്ട്. തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി. ഒടുവില്‍ നാളെ രാവിലെ 9 മണിക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചതോടെ ഇടത് സംഘം മടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂര്‍വവും പ്രതീക്ഷാപരവുമായ നടപടികള്‍ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡില്‍ തുടരുമെന്നും അനൂപ് ആന്റണി പറഞ്ഞു.

Hot this week

തൊഴിലുടമകളുടേയും ജീവനക്കാരുടേയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാൻ പുത്തൻ പദ്ധതിയുമായി ഇ എസ് ഐ സി

തൊഴിലുടമകളുടേയും ജീവനക്കാരുടേയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ. SPREE...

കന്യാസ്ത്രീകളുടെ മോചനം: ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. നിലവിലുള്ള അഭിഭാഷകനെ...

‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പ്; ബാബുരാജ് മത്സരിക്കില്ല, മുഴുവൻ പത്രികയും പിൻവലിച്ച് സുരേഷ് കൃഷ്ണ

അമ്മ സംഘടനയുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി...

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി; മാർക്ക് കാർണി

ഒട്ടാവ: സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കാനഡ ഒരു പലസ്തീൻ...

യു.എസ്. വിസ അഭിമുഖ ഇളവുകൾക്ക് സെപ്റ്റംബർ 2 മുതൽ നിയന്ത്രണം ; അറ്റോർണി ലാൽ വർഗീസ്

വാഷിംഗ്ടൺ ഡി.സി.: 2025 സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ...

Topics

റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലർ പാർട്ടിയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

നെവാഡ,റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോർട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പിൽ ബാച്ചിലർ...

കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല; കമലാ ഹാരിസ്

കാലിഫോർണിയ: മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന്...

ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടർക്ക് ജീവപര്യന്തം തടവ്

കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കൊളറാഡോയിലെ ദന്തഡോക്ടറായ ഡോ....
spot_img

Related Articles

Popular Categories

spot_img