‘പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന കാലമുണ്ടായേക്കാം’;എണ്ണപ്പാട വികസനത്തിന് കരാര്‍ ഒപ്പിട്ട് ട്രംപ്

പാകിസ്താന്റെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി നിര്‍ണായക കരാര്‍ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താനിലെ എണ്ണപ്പാട വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഭാവിയില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് എണ്ണവിറ്റേക്കുന്ന കാലമുണ്ടായേക്കാമെന്നും ട്രംപ് പ്രതികരിച്ചു. ഇന്ത്യയ്ക്കുമേല്‍ 25 ശതമാനം താരിഫ് ചുമത്തിയതായുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ സുപ്രധാന പ്രഖ്യാപനം എന്നത് ശ്രദ്ധേയാണ്. 

പാകിസ്താനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി അമേരിക്കയും പാകിസ്താനും തമ്മിലുണ്ടായ ഈ പുതിയ ബന്ധത്തില്‍ പങ്കുചേരാന്‍ ഏത് എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണെന്നും ട്രംപ് പറഞ്ഞു. എണ്ണപ്പാടങ്ങളുടെ വികസനം സാധ്യമാകുന്നതോടെ പാകിസ്താന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനാകുമെന്നാണ് ട്രംപ് പറയുന്നത്.

വൈറ്റ് ഹൗസില്‍ ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി വ്യാപാരസംബന്ധിയായ നിരവധി ചര്‍ച്ചകള്‍ നടന്നതായി ട്രംപ് അറിയിച്ചു. അവയില്‍ പല രാജ്യങ്ങളും അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ദിവസങ്ങള്‍ക്കുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര സംബന്ധിയായ ചില ബന്ധങ്ങളുണ്ടാകുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയത്.

Hot this week

മിക്സഡ് ഡബിൾസിൽ സൂപ്പർതാരങ്ങളും; യുഎസ് ഓപ്പണില്‍ ഇക്കുറി പോരാട്ടം കടുക്കും, ആവേശവും

സീസണിലെ മൂന്ന് ഗ്രാൻഡ് സ്ലാം പോരാട്ടങ്ങൾ അവസാനിച്ചു. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും...

മെസി ഡിസംബറില്‍ മുംബൈയില്‍ എത്തും; ധോണി, കോഹ്‌ലി ടീമിനെതിരെ ക്രിക്കറ്റ് കളിക്കും? റിപ്പോര്‍ട്ട്

അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു. ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന മെസി...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഒടിടിയിൽ കണ്ട അഞ്ച് സിനിമകളുടെ പട്ടികയിൽ ‘റോന്ത്’

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഒടിടിയിൽ കണ്ട അഞ്ച് സിനിമകളുടെ പട്ടിക...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റം ബോംബ് കൈയിലുണ്ട്, പൊട്ടിച്ചാല്‍ ബാക്കിയുണ്ടാകില്ല: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി....

താൽക്കാലിക വിസിമാരുടെ നിയമനം: ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍, തിരുത്താന്‍ ആവശ്യപ്പെടും, പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനം

കെടിയു, ഡിജിറ്റൽ സർവകലാശാലയിലെ താൽക്കാലിക വിസിമാരെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍. ഡിജിറ്റൽ...

Topics

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; പത്രിക സമർപ്പണം ഓ​ഗസ്റ്റ് 7 മുതൽ 21 വരെ

രാജ്യത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്...

വേനലവധി മാറ്റത്തിലെ തീരുമാനം;അഭിപ്രായങ്ങൾ ഉൾപ്പെടെ കേട്ടതിന് ശേഷം

സ്കൂളുകളിലെ രണ്ടുമാസത്തെ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കം കുറിച്ചത് വ്യക്തിപരമായ...

സ്വാതന്ത്ര്യ ദിനത്തിന് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; സന്തോഷവാര്‍ത്ത പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി

സംവിധായകൻ തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ...
spot_img

Related Articles

Popular Categories

spot_img