ഓള്‍ പാസില്‍ യോജിപ്പില്ല, കുട്ടികള്‍ സ്കൂളിലേക്ക് മൊബൈൽ കൊണ്ടുവരുന്നത് നിരോധിക്കുന്നത് ആലോചനയില്‍: വി. ശിവന്‍കുട്ടി

 ഒന്നാം ക്ലാസ് മുതൽ ഒന്‍പത് വരെ സമ്പൂർണ വിജയത്തിൽ യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാം ക്ലാസിൽ പ്രവേശനത്തിന് സംഭാവന അംഗീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഏകീകരിക്കും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധന വിധേയമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

വിദ്യാർഥികൾ സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ വേനല്‍ അവധിക്കാലം മാറ്റുന്നതില്‍ ചർച്ച മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് പുതിയ ആശയങ്ങള്‍ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.

മണ്‍സൂണ്‍ കാലത്ത് കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി അവധി മാറ്റുന്നതിനെപ്പറ്റിയുള്ള ചർച്ചകള്‍ തുടങ്ങിവെച്ചത്. സ്കൂൾ അവധിക്കാലം ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ-ജൂലൈ മാസങ്ങളിലേക്ക് ആക്കി പുനഃപരിശോധിക്കണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി മുന്നോട്ടുവെച്ച ആശയം.

Hot this week

മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട്, ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ 'അഞ്ച് കാര്യങ്ങൾ' എന്ന...

മഥുര ശ്രീധരൻ ഒഹായോ സോളിസിറ്റർ ജനറലായി നിയമിതയായി

കൊളംബസ്, ഒഹായോ — മഥുര ശ്രീധരൻ ഒഹായോയുടെ 12-ാമത് സോളിസിറ്റർ ജനറലായി...

നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ് 

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി...

ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍പ്പെട്ട് മലയാളികളും? 28 അംഗ സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് കുടുംബം

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി സൂചന. വിനോദയാത്ര പോയ മലയാളി...

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കട്ടെ; പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ച ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി....

Topics

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനമുണ്ടായ ഗ്രാമത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു

മേഘവിസ്‌ഫോടനമുണ്ടായ ധാരാലിക്ക് സമീപപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍. രാത്രിയുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗതാഗതം സ്തംഭിച്ചു....

എസ്കെ പൊറ്റക്കാട് ഓർമയായിട്ട് 43 വർഷം; സഞ്ചാരങ്ങളിലൂടെ കഥ പറഞ്ഞ എഴുത്തുകാരൻ!

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയും, തെരുവിന്റെയും ദേശത്തിന്റെയും കഥകൾ പറഞ്ഞ്...
spot_img

Related Articles

Popular Categories

spot_img