കേരളത്തിൽ മത്തി കൂടി, മത്സ്യലഭ്യതയിൽ നേരിയ കുറവെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ) പുറത്തുവിട്ട വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.

6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിന് രാജ്യത്തെ മൂന്നാം സ്ഥാനമാണ് ഉള്ളത്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.6.79 ലക്ഷം ടണ്ണുള്ള തമിഴ്നാടിനാണ് രണ്ടാം സ്ഥാനം. ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തിയാണ് 1.49 ലക്ഷം ടണ്ണായിരുന്നു ലഭിച്ചത്.

രാജ്യത്താകെയുള്ള കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്. 2.63 ലക്ഷം ടൺ അയലയാണ് ലഭിച്ചത്. ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.

2024 കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ്.കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ മത്തി വളരെ കുറവായിരുന്നു. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.

Hot this week

മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട്, ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ 'അഞ്ച് കാര്യങ്ങൾ' എന്ന...

മഥുര ശ്രീധരൻ ഒഹായോ സോളിസിറ്റർ ജനറലായി നിയമിതയായി

കൊളംബസ്, ഒഹായോ — മഥുര ശ്രീധരൻ ഒഹായോയുടെ 12-ാമത് സോളിസിറ്റർ ജനറലായി...

നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ് 

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി...

ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍പ്പെട്ട് മലയാളികളും? 28 അംഗ സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് കുടുംബം

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി സൂചന. വിനോദയാത്ര പോയ മലയാളി...

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കട്ടെ; പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ച ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി....

Topics

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനമുണ്ടായ ഗ്രാമത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു

മേഘവിസ്‌ഫോടനമുണ്ടായ ധാരാലിക്ക് സമീപപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍. രാത്രിയുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗതാഗതം സ്തംഭിച്ചു....

എസ്കെ പൊറ്റക്കാട് ഓർമയായിട്ട് 43 വർഷം; സഞ്ചാരങ്ങളിലൂടെ കഥ പറഞ്ഞ എഴുത്തുകാരൻ!

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയും, തെരുവിന്റെയും ദേശത്തിന്റെയും കഥകൾ പറഞ്ഞ്...
spot_img

Related Articles

Popular Categories

spot_img