കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ അഭിഭാഷകനോട് വിശദീകരണം തേടി വിസി മോഹനൻ കുന്നുമ്മൽ. ഹൈക്കോടതിയിൽ രജിസ്ട്രാർ കെ. എസ്. അനിൽകുമാർ വിസിക്കെതിരെ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോടാണ് രജിസ്ട്രാർ ഇൻ ചാർജിനോട് വിശദീകരണം തേടാൻ നിർദേശം നൽകിയത്.
മിനി കാപ്പൻ നൽകിയ വസ്തുതാവിവരണ സ്റ്റേറ്റ്‌മെൻ്റ് മറച്ചുവച്ച് സത്യവാങ്മൂലം സമർപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് വിസിയുടെ നടപടി. ഈ വിഷയത്തിൽ ഇടതുസിൻഡിക്കേറ്റ് അംഗങ്ങൾക്ക് അനുകൂലമായ നിലപാട് അഭിഭാഷകൻ സ്വീകരിച്ചെന്നും വിസി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന യൂണിയൻ പ്രതിനിധികളുടെ യോഗത്തിലും വിസി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. കെ.എസ് അനിൽ കുമാർ വ്യാജരേഖകളാണ് കോടതിയിൽ സമർപ്പിച്ചതെന്നാണ് വിസി ആരോപണം ഉന്നയിച്ചത്. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ സ്റ്റാൻഡിഡിങ് കമ്മിറ്റി അഭിഭാഷകനോട് വിസി വിശദീകരണം തേടിയിരിക്കുന്നത്.
ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ്റെ വിശദീകരണം നൽകിയതും, എതിർകക്ഷിയായിട്ടുള്ള സർവകലാശാലയുടെ വിശദീകരണം നൽകിയകും ഹർജി സമർപ്പിച്ച കെ.എസ്. അനിൽ കുമാറാണ് എന്നുള്ളത് കൊണ്ടാണ് വിസി വിശദീകരണം തേടിയത് എന്നാണ് ലഭ്യമാകുന്ന വിവരം.