വേൾഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രോജക്ട് :ആദ്യ ഭവനം കൈമാറി

തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകൾക്ക് കേരളത്തിലെ ഓരോ ജില്ലയിലും 10 വീടുകൾ വീതം കേരളമാകെ 140 വീടുകൾ പൂർത്തീകരിച്ച് നൽകുന്ന വേൾഡ് പീസ് മിഷൻ പീസ് ഹോം പ്രോജക്റ്റിൻ്റെ ആദ്യ ഭവനം ജൂലൈ 27ന് കാട്ടാക്കട തൂങ്ങാംപാറ മാവ് വിളയിൽ ജ്ഞാനാംബികയ്ക്ക് നൽകി താക്കോൽദാന കർമ്മം ഡോ.സണ്ണി സ്റ്റീഫൻ നിർവഹിച്ചു. 2025 മാർച്ച് 9ന് തിരുവനന്തപുരം മാർത്തോമ ബിഷപ്പ് ഐസക് മാർ ഫിലോക്സിനോസ് തറക്കല്ലിട്ട് ആരംഭിച്ച ഭവന നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി.മൂന്ന് ബെഡ്റൂമോടു കൂടിയ ഭവനത്തിൻ്റെ നിർമ്മാണച്ചിലവ് യുഎസ് വേൾഡ് പീസ് മിഷൻ സ്പോൺസർ ചെയ്തതാണ്. വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് അംഗം ശ്രീ ഫിലിപ്പ് ജോസഫ്. സിജി ഫിലിപ്പ്. വേൾഡ് പീസ് മിഷൻ തിരുവനന്തപുരം മാനേജർ ബീന അജിത്ത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്യാമ, ഉഷശ്രീ മേനോൻ, ഷീല എബ്രഹാം, വിമൽ സ്റ്റീഫൻ ഭൂമിദാനം ചെയ്ത കുടുംബാംഗങ്ങൾ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.യുഎസ് വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നിന്ന് എത്തിച്ച വസ്ത്രങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു. ആദ്യ ഭവനത്തിന്റെ താക്കോൽദാനത്തിന് ശേഷം തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപന കർമ്മം വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ്അംഗം ശ്രീ ഫിലിപ്പ് ജോസഫ് നിർവഹിച്ചു. വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫൻ, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, മെമ്പർ രാഹുൽ താഴേക്കര മറ്റു വിവിധ സംഘടനകളുടെ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലുടനീളം ഇതേവരെ 4 ഭവനങ്ങൾ പൂർത്തിയാക്കി. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം (അഞ്ചൽ ) പത്തനംതിട്ട (കോന്നി), കോട്ടയം (കല്ലമ്പാറ) എന്നിവിടങ്ങളിലാണ് ഭവനങ്ങൾ പൂർത്തിയായത്.

 ഡോ. അജു ഡാനിയേൽ കൊല്ലത്തും,ഡോ.വർഗീസ് ആന്റണി പത്തനംതിട്ടയിലും,ഫിലിപ്പ് ജോസഫ് കോട്ടയത്തും വീടുകളുടെ നിർമ്മാണ ചെലവുകൾ സ്പോൺസർ ചെയ്തു.

എറണാകുളം ഇടുക്കി മലപ്പുറം കണ്ണൂർ ജില്ലകളിൽ പുതിയ ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. 2026 ഡിസംബറിനു മുൻപ് 140 ഭവനങ്ങൾ പൂർത്തീകരിച്ച് നൽകുവാനുള്ള ദൗത്യത്തിലാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ. 

സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ, കുടുംബ പ്രശ്നങ്ങളുമായി വരുന്നവർക്ക് സൗജന്യ കൗൺസിലിംഗ് സൗകര്യം, വിവിധ ജില്ലകളിൽ, അന്നദാന പദ്ധതി, വിദ്യാഭ്യാസ ധനസഹായം, ചികിത്സാധന സഹായം, വിവാഹ ധനസഹായം, തുടങ്ങിയ ഒട്ടേറെ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ വേൾഡ് പീസ് മിഷൻ സജീവമാണ്.

സ്നേഹ സാബു

Hot this week

മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട്, ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ 'അഞ്ച് കാര്യങ്ങൾ' എന്ന...

മഥുര ശ്രീധരൻ ഒഹായോ സോളിസിറ്റർ ജനറലായി നിയമിതയായി

കൊളംബസ്, ഒഹായോ — മഥുര ശ്രീധരൻ ഒഹായോയുടെ 12-ാമത് സോളിസിറ്റർ ജനറലായി...

നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ് 

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി...

ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍പ്പെട്ട് മലയാളികളും? 28 അംഗ സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് കുടുംബം

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി സൂചന. വിനോദയാത്ര പോയ മലയാളി...

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കട്ടെ; പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ച ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി....

Topics

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനമുണ്ടായ ഗ്രാമത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു

മേഘവിസ്‌ഫോടനമുണ്ടായ ധാരാലിക്ക് സമീപപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍. രാത്രിയുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗതാഗതം സ്തംഭിച്ചു....

എസ്കെ പൊറ്റക്കാട് ഓർമയായിട്ട് 43 വർഷം; സഞ്ചാരങ്ങളിലൂടെ കഥ പറഞ്ഞ എഴുത്തുകാരൻ!

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയും, തെരുവിന്റെയും ദേശത്തിന്റെയും കഥകൾ പറഞ്ഞ്...
spot_img

Related Articles

Popular Categories

spot_img